Webdunia - Bharat's app for daily news and videos

Install App

4 വർഷം കൊണ്ട് 26,00,000 രൂപ കിട്ടുന്ന ഈ ജോലി,'അഗ്‌നിപഥ്'ന് പിന്തുണ, സന്തോഷ് പണ്ഡിറ്റിന്റെ ദേശീയ നിരീക്ഷണം!

കെ ആര്‍ അനൂപ്
തിങ്കള്‍, 20 ജൂണ്‍ 2022 (10:00 IST)
40 വയസ്സ് വരെ കഷ്ടപ്പെട്ട് പി എസ് സി എഴുതി ജോലി കിട്ടാത്ത അവസ്ഥയുമായി താരതമ്യം ചെയ്താൽ നാല് വർഷം കൊണ്ട് 26,00,000 രൂപ കിട്ടുന്ന അഗ്‌നിപഥ് എന്തുകൊണ്ടും അടിപൊളിയാണെന്ന് സന്തോഷ് പണ്ഡിറ്റ്.17 വയസ്സിനും 21വയസ്സിനുമിടക്കുള്ള യുവാക്കൾക്ക് മാസം 30000 വച്ചു ശമ്പളം. നാല് വർഷം കഴിഞ്ഞ് പിരിയുമ്പോൾ 12,00,000 വേറെയും.ഇതിലൂടെ വല്ല ബിസിനസെങ്കിലും ചെയ്തു ജീവിക്കുവാൻ യുവാക്കൾക്ക് ആകും, നടൻ പറയുന്നു.
 
സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ 
 
പണ്ഡിറ്റിന്റെ ദേശീയ നിരീക്ഷണം
 
I support അഗ്‌നിപഥ്...
 
കാരണങ്ങൾ .
1) 17 വയസ്സിനും 21വയസ്സിനുമിടക്കുള്ള യുവാക്കൾക്ക് മാസം 30000 വച്ചു ശമ്പളം. നാല് വർഷം കഴിഞ്ഞ് പിരിയുമ്പോൾ 12,00,000 വേറെയും . ഇതിലൂടെ വല്ല business എങ്കിലും ചെയ്തു ജീവിക്കുവാൻ യുവാക്കൾക്ക് ആകും . കൂടെ ഇന്ത്യക്ക് മറ്റു രാജ്യങ്ങളുമായി വല്ല യുദ്ധവും ഉണ്ടായാൽ reserve ആയി കരുത്തരായ സൈനികര് ഉണ്ടാകും .
2) നാല് വർഷ ജോലിക്ക് ശേഷം , 21 വയസ്സിനു ശേഷം , ഇതിലെ 25% പേരെ സ്ഥിരപ്പെടുത്തും.ബാക്കി ഉള്ളവർക്ക് 12 ലക്ഷം രൂപ tax ഇല്ലാതെ കൊടുക്കും.. മറ്റു 75 ശതമാനം പേർക്ക് BSF/CRPF/ പോലീസ് സേനയിലും മറ്റു സര്ക്കാര് ജോലികളിലും പരമാവധി സ്ഥാനം നൽകും.
3) പട്ടാളത്തിൽ 18 വയസ്സിൽ ചേർക്കുന്നത് ശരിയല്ലെന്ന് ചിലർ പറയുന്നു. 
4) വിവാഹ പ്രായം 18 ലിൽ നിന്നും 21 ആക്കിയപ്പോൾ ആ ആളുകൾ തന്നെ അന്ന് എതിർത്തു. 18 വയസ്സ് ആയാൽ തന്നെ വലിയ പക്വത ഉണ്ടാകും എന്നൊക്കെ ആയിരുന്നു ന്യായീകരണം. ഇപ്പൊൾ പറയുന്നു ആ പ്രായത്തിൽ പക്വത ഉണ്ടാകില്ല എന്ന്. ഇതാണ് മക്കളെ നിലപാട്..
4) ഇനി നിങ്ങൾക്ക് നാല് വർഷ പരിശീലന കാലത്തു അപകട മരണം സംഭവിച്ചാൽ 48 ലക്ഷം രൂപ കുടുംബത്തിന് നൽകും അപകടം പറ്റി അംഗവൈകല്യം സംഭവിച്ചു എന്ന് കരുതുക 100 % അംഗവൈകല്യം പറ്റിയവർക്കു 44 ലക്ഷം രൂപ നൽകും ,75 % അംഗവൈകല്യം പറ്റിയവർക്കു 25 ലക്ഷം രൂപ നൽകും,50 % അംഗവൈകല്യം പറ്റിയവർക്കു 15 ലക്ഷം രൂപ നൽകും.. പോരെ..5)അഗ്‌നിപഥ് എന്നത് വെറും സൈനികരെ വാർത്തെടുക്കുക എന്നതല്ല ലക്ഷ്യം. ഒരായുസ്സു ജീവിച്ചാലും നമ്മളിൽ പലരിലുമുണ്ടാവാത്ത രാജ്യസ്‌നേഹം 4 വർഷം കൊണ്ടുണ്ടാവുമിതുകൊണ്ട്. കുറച്ചു വർഷത്തിനുള്ളിൽ ഇന്ത്യ രാജ്യസ്‌നേഹികളുടെ ഭൂമിയാവും. 
 
6) 4 വർഷം സൈനിക പരിശീലനം കഴിഞ്ഞു പുറത്തു ഇറങ്ങുന്നവർ ഭാവിയിൽ തീവ്രവാദികൾ ആകുമോ എന്നൊക്കെ ചിലർ വ്യാകുല പെടുന്നു. എന്തിന് ? IS തീവ്രവാദ പരിശീലനം ഒന്നുമല്ല അവിടെ നടക്കുന്നത്, പുറത്തിറങ്ങിയാൽ മോശമാകുവാൻ .. ഇത് പക്കാ ഇന്ത്യൻ military പരിശീലനം ആണ്. ഓർക്കുക.
 
(വാൽകഷ്ണം.. 40 വയസ്സ് വരെ കഷ്ടപ്പെട്ട് PSC എഴുതി ജോലി കിട്ടാത്ത അവസ്ഥയുമായി താരതമ്യം ചെയ്താൽ നാല് വർഷം കൊണ്ട് 26,00,000 രൂപ കിട്ടുന്ന ഈ ജോലി എന്തുകൊണ്ടും അടിപൊളി ആണ്.)
 
By Santhosh Pandit (മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്‌കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കൻ സമ്മർദ്ദത്തെ തുടർന്ന് രാജ്യത്തെ ഹമാസ് മധ്യസ്ഥ ഓഫീസ് പൂട്ടാൻ നിർദേശിച്ചെന്ന വാർത്തകൾ തള്ളി ഖത്തർ

രാജ്യത്ത് കുട്ടികളുടെ എണ്ണം കുറയുന്നു. ജനനനിരക്ക് ഉയർത്താൻ സെക്സ് മന്ത്രാലയം രൂപീകരിക്കാൻ റഷ്യ

ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി, വിദേശ വിദ്യാർഥികൾക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ നിർത്തലാക്കി

സൈബര്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ഫോണ്‍ എപ്പോഴും അപ്‌ഡേറ്റ് ചെയ്തിരിക്കണം!

ഭാരതീയ ജനതാ പാര്‍ട്ടി ഇന്ത്യയില്‍ ഉള്ളിടത്തോളം മതന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നല്‍കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

അടുത്ത ലേഖനം
Show comments