Webdunia - Bharat's app for daily news and videos

Install App

ബിജുമേനോന് മാത്രമല്ല സനുഷയ്ക്കും ഇഷ്ടമായി,സുധീഷിന്റെ വില്ലന്‍ വേഷം !

Webdunia
ബുധന്‍, 19 ജനുവരി 2022 (10:11 IST)
സാഗര്‍ ഹരിയുടെ സംവിധാനത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ നായകനായ 'സത്യം മാത്രമേ ബോധിപ്പിക്കു' എന്ന ചിത്രത്തിലെ സുധീഷിന്റെ പ്രകടനത്തിന് കൈയ്യടിച്ച് സിനിമാലോകം. നേരത്തെ നടന്‍ ബിജുമേനോന്‍ അദ്ദേഹത്തിന് അഭിനന്ദനങ്ങളുമായി എത്തിയിരുന്നു ഇപ്പോഴിതാ സനുഷയും.താന്‍ ചെറുപ്പകാലം മുതല്‍ നിരവധി സിനിമകളില്‍ സഹനടനായും കൂട്ടുകാരനായും അനിയനായും നര്‍മ്മം കലര്‍ന്ന കഥാപാത്രങ്ങളായുമെല്ലാം അദ്ദേഹത്തെ കണ്ടു ശീലിച്ചതാണ്. എന്നാല്‍ സത്യം മാത്രമേ ബോധിപ്പിക്കുവിലെ കഥാപാത്രത്തിലേക്ക് അദ്ദേഹം അനായാസമായി പരകായ പ്രവേശം നടത്തിയെന്ന് സനുഷ പറയുന്നു.
 
സനുഷയുടെ വാക്കുകള്‍
 
ചെറുപ്പം തൊട്ടേ കാണുന്ന സിനിമകളിലെല്ലാം സഹനടനായും കൂട്ടുകാരനായും അനിയനായും നര്‍മ്മം കലര്‍ന്ന കഥാപാത്രങ്ങളായുമെല്ലാം സുധീഷേട്ടനെ കണ്ടു ശീലിച്ചിരുന്നു. എന്നാല്‍ ഇന്നലെ 'സത്യം മാത്രമേ ബോധിപ്പിക്കു' എന്ന സാഗര്‍ ഹരി സംവിധാനം ചെയ്ത് ധ്യാന്‍ ശ്രീനിവാസന്‍ നായകനായ സിനിമ കാണാനിടയായി. ഈ 35 വര്‍ഷത്തെ സിനിമ ജീവിതത്തില്‍ സുധീഷേട്ടന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ചതെന്ന് പറയാന്‍ കെല്‍പ്പുള്ള ഗംഭീര വേഷമാണ് ഈ സിനിമയിലേതെന്ന് പറയാതെ വയ്യ. എത്ര മനോഹരമായാണ് ഒരു സൈക്കോ വില്ലന്‍ കഥാപാത്രത്തിലേക്ക് സുധീഷേട്ടന്‍ പരകായപ്രവേഷം ചെയ്തതെന്ന് അത്ഭുതത്തോടെയാണ് ഞാനടക്കമുള്ള സിനിമപ്രേമികള്‍ നോക്കി ഇരുന്നത്. ഇനിയും ഒരുപാട് കഥാപാത്രങ്ങള്‍ വൈവിധ്യമാര്‍ന്ന രീതിയില്‍ ചേട്ടന് ചെയ്യാന്‍ സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു, ആശംസിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments