Webdunia - Bharat's app for daily news and videos

Install App

മഞ്ജുപിള്ളയും സുജിത് വാസുദേവും വേർപിരിഞ്ഞു

അഭിറാം മനോഹർ
തിങ്കള്‍, 1 ഏപ്രില്‍ 2024 (17:19 IST)
Sujit vasudev,Manju pillai
നടി മഞ്ജുപിള്ളയും ഛായാഗ്രാഹകനായ സുജിത് വാസുദേവും തമ്മിലുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സുജിത് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2020 മുതല്‍ മഞ്ജുവും സുജിത്തും അകന്ന് കഴിയുകയാണെന്നും ഡിവോഴ്‌സ് നടപടികള്‍ പൂര്‍ത്തിയായതായും സുജിത് പറയുന്നു. അതേസമയം മഞ്ജു ഇപ്പോഴും തന്റെ വളരെ അടുത്ത സുഹൃത്താണെന്നും സുജിത് വ്യക്തമാക്കി.
 
2020 മുതല്‍ ഞങ്ങള്‍ പരസ്പരം വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. കഴിഞ്ഞ മാസമാണ് ഡിവോഴ്‌സ് നടപടികള്‍ പൂര്‍ത്തിയായത്. മഞ്ജുവിനെ സുഹൃത്ത് എന്ന് പറയാനാണ് താത്പര്യം. ഞങ്ങള്‍ തമ്മിലുള്ള സൗഹൃദത്തില്‍ ഇപ്പോഴും മാറ്റമില്ല. മഞ്ജുവിന്റെ കരിയര്‍ നല്ല രീതിയില്‍ പോവുകയാണ്. ഒരു സുഹൃത്തെന്ന രീതിയില്‍ അതിലുള്ള സന്തോഷം വളരെ വലുതാണ്. മഞ്ജുവിന്റെ കരിയറിന്റെ കാര്യങ്ങളെ പറ്റി ഞങ്ങള്‍ ഇപ്പോഴും ചര്‍ച്ച ചെയ്യാറുണ്ട്. സുജിത് പറഞ്ഞു.
 
2020ലായിരുന്നു നടി മഞ്ജുപിള്ളയുടെയും ഛായാഗ്രാഹകനായ സുജിത് വാസുദേവന്റെയും വിവാഹം. ഇവര്‍ക്ക് ദയ എന്നൊരു മകള്‍ ഈ വിവാഹബന്ധത്തിലുണ്ട്. സുജിത്തും മഞ്ജുവും തമ്മില്‍ വേര്‍പിരിഞ്ഞതായി ഏറെ കാലമായി അഭ്യൂഹങ്ങളുണ്ടെങ്കിലും ഇതാദ്യമായാണ് ഇക്കാര്യത്തില്‍ പരസ്യപ്രതികരണം നടത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

പനിക്കിടക്കയിൽ കേരളം, സംസ്ഥാനത്ത് എലിപ്പനി വ്യാപകം, ഒരു മാസത്തിനിടെ 8 മരണം

'എതിരെ വരുന്ന വാഹനത്തെ പോലും കാണാന്‍ കഴിയുന്നില്ല'; ഡല്‍ഹിയിലെ വായുനിലവാരം 'ഗുരുതരം'

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

അടുത്ത ലേഖനം
Show comments