Select Your Language

Notifications

webdunia
webdunia
webdunia
webdunia

Rajesh Keshav: നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയിൽ

ഞായറാഴ്ച ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന പരിപാടിക്ക് ശേഷം തളർന്ന് വീണ രാജേഷിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Rajesh Keshav

നിഹാരിക കെ.എസ്

, ബുധന്‍, 27 ഓഗസ്റ്റ് 2025 (09:47 IST)
വർഷങ്ങളായി ജനങ്ങൾക്ക് കണ്ട് പരിചയമുള്ള ആങ്കറാണ് രാജേഷ് കേശവ്. നിരവധി വലിയ ഇവന്റുകളിൽ രാജേഷ് കേശവ് ആങ്കറായി എത്തിയിട്ടുണ്ട്. രാജേഷ് കേശവ് ​ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. ഞായറാഴ്ച ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന പരിപാടിക്ക് ശേഷം തളർന്ന് വീണ രാജേഷിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
 
കാർഡിയാക് അറസ്റ്റ് ആണെന്നാണ് വിവരം. ആൻജിയോ പ്ലാസി ചെയ്യുകയും വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെന്നുമാണ് റിപ്പോർട്ട്. ഇതേക്കുറിച്ച് ഫേസ്ബുക്ക്​ഗ്രൂപ്പിൽ വന്ന കുറിപ്പ് ശ്രദ്ധ നേടുന്നുണ്ട്. അദ്ദേഹം ജീവിതത്തിലേക്ക് അവനു തിരിച്ചു വരാനുള്ള പ്രാർത്ഥനയിലാണ് ആരാധകർ.
 
'നമ്മുടെ പ്രിയ കൂട്ടുകാരൻ രാജേഷ് കേശവിന് ഇപ്പോൾ വേണ്ടത് നിങ്ങളുടെ പ്രാർത്ഥനയാണ്.ഞായറാഴ്ച്ച രാത്രി ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന പരിപാടിയുടെ അവസാനമാണ് അവൻ തളർന്നു വീണത്. ഏകദേശം 15-20 മിനിറ്റിനുള്ളിൽ രാജേഷിനെ കൊച്ചി ലേക് ഷോർ ഹോസ്പിറ്റലിൽ കൊണ്ട് വന്നു. പക്ഷെ വീണപ്പോൾ തന്നെ Cardiac arrest ഉണ്ടായതായി ഡോക്ടർമാർ പറയുന്നു. തുടർന്ന് Angioplastyl ചെയ്തു. അപ്പോൾ മുതൽ വെന്റിലേറ്റർ സഹായത്തോടെ ജീവിക്കുന്ന അവൻ ഇത് വരെയും പ്രതികരിച്ചിട്ടില്ല (ഇടയ്ക്ക് ചെറിയ അനക്കങ്ങൾ കണ്ടതൊഴിച്ചാൽ ) തലച്ചോറിനെയും ചെറിയ രീതിയിൽ ഈ അവസ്ഥ ബാധിച്ചതായി ഡോക്ടമാർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്"
 
ജീവിതത്തിലേക്ക് അവനു തിരിച്ചു വരാൻ ഇനി വേണ്ടത് സ്നേഹമുള്ളവരുടെ പ്രാർത്ഥന കൂടി ആണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. സ്റ്റേജിൽ തകർത്തു പെർഫോമൻസ് ചെയ്യുന്ന അവന് ഇങ്ങിനെ വെന്റിലേറ്റർ ബലത്തിൽ കിടക്കാൻ കഴിയില്ല.. നമ്മളൊക്കെ ഒത്തു പിടിച്ചാൽ അവൻ എണീറ്റു വരും.. പഴയ പോലെ സ്റ്റേജിൽ നിറഞ്ഞാടുന്ന... നമ്മുടെ സുഹൃത്തിനു വേണ്ടി ശക്തമായ പ്രാർത്ഥനയും സ്നേഹവും ഉണ്ടാവണം.. കൂടുതലൊന്നും പറയാൻ ഇപ്പോൾ പറ്റുന്നില്ല... അവൻ തിരിച്ചു വരും.. വന്നേ പറ്റൂ....," ഫേസ്ബുക്ക് കുറിപ്പിങ്ങനെ. ടീം സിനിഫെെൽ എന്ന ​ഗ്രൂപ്പിലാണ് പോസ്റ്റ് വന്നിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Nayanthara; നിർബന്ധിച്ച് കൊണ്ടുവന്നതാണ്, കല്യാണത്തിന് മൂന്ന് പേരെയേ മലയാളത്തിൽ നിന്നും ക്ഷണിച്ചുള്ളൂ: സത്യൻ അന്തിക്കാട്