Webdunia - Bharat's app for daily news and videos

Install App

6.2 മില്യണ്‍ കാഴ്ചക്കാര്‍, യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ രണ്ടാമത്, വിക്രമിന്റെ 'കോബ്ര' ട്രെയിലര്‍ തരംഗമാകുന്നു

കെ ആര്‍ അനൂപ്
വെള്ളി, 26 ഓഗസ്റ്റ് 2022 (11:07 IST)
തമിഴ് സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിക്രം ചിത്രമാണ് 'കോബ്ര'.മാത്തമാറ്റിക്‌സില്‍ ബുദ്ധിശാലിയായ വിക്രമിന്റെ കഥാപാത്രം കണക്കുകള്‍ ഉപയോഗിച്ചാണ് തന്റെ എതിരാളികളെ നേരിടുന്നത്. അതിനെ നേരിടാന്‍ ഇര്‍ഫാന്‍ പത്താനും എത്തുന്നുണ്ട്. ഫ്രഞ്ച് ഇന്റര്‍പോള്‍ ഓഫീസര്‍ അസ്ലാന്‍ യില്‍മാസ് എന്ന കഥാപാത്രത്തെയാണ് ക്രിക്കറ്റ് താരം കൂടിയായ നടന്‍ അവതരിപ്പിക്കുന്നത്.ആക്ഷനും ത്രില്ലടിപ്പിക്കുന്ന രംഗങ്ങളുടങ്ങിയ നല്ലൊരു ചിത്രത്തിന്റെ ട്രെയിലര്‍ യൂട്യൂബില്‍ തരംഗമാകുന്നു. 17 മണിക്കൂര്‍ കൊണ്ട് 6.2 മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കാന്‍ ചിത്രത്തിനായി.ട്രെന്‍ഡിങ്ങില്‍ രണ്ടാമതുമാണ്.
ചിത്രത്തില്‍ വിക്രം വ്യത്യസ്ത ഗെറ്റപ്പുകളില്‍ എത്തുന്നുണ്ടെന്നാണ് മറ്റൊരു പ്രത്യേകത.
 
അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രം 2022 ഓഗസ്റ്റ് 31 ന് തിയേറ്ററുകളില്‍ എത്തും. യു/എ സര്‍ട്ടിഫിക്കറ്റോടെയാണ് കോബ്ര സെന്‍സര്‍ ചെയ്തത്, 3 മണിക്കൂര്‍ സമയ ദൈര്‍ഘ്യമുണ്ട് സിനിമയ്ക്ക്.
 
വിക്രം, ഇര്‍ഫാന്‍ എന്നിവരെ കൂടാതെ കെ എസ് രവികുമാര്‍, ശ്രീനിധി ഷെട്ടി, മൃണാലിനി, കനിക, പത്മപ്രിയ, ബാബു ആന്റണി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.7 സ്‌ക്രീന്‍ സ്റ്റുഡിയോയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments