Publish Date: Thu, 12 Feb 2026 (17:10 IST)
Updated Date: Thu, 12 Feb 2026 (16:45 IST)
കുടുംബപ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന് ജയറാം - കാളിദാസ് ജയറാം ചിത്രമായ 'ആശകള്‍ ആയിരം' തിയേറ്ററുകളില്‍ വിജയകരമായി മുന്നേറുന്നു. 23 വര്‍ഷങ്ങള്‍ക്ക് ശേഷം ജയറാമും- കാളിദാസ് ജയറാമും ഒരുമിച്ച് അഭിനയിക്കുന്ന സിനിമ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ ലോകവ്യാപകമായി സിനിമ 10 കോടി ഗ്രോസ് കളക്ഷനിലേക്ക് കുതിക്കുകയാണ്.
റിലീസിന് ശേഷമുള്ള ആദ്യ അഞ്ച് ദിവസങ്ങളില്‍ തന്നെ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. ഒരു വടക്കന്‍ സെല്‍ഫി ഒരുക്കിയ പ്രജിത് ഒരുക്കിയ സിനിമ പഴയ ജയറാമിനെ തങ്ങള്‍ക്ക് തിരികെ നല്‍കിയതായാണ് ആരാധകര്‍ പറയുന്നത്. കുടുംബപ്രേക്ഷകരുടെ ഇഷ്ടം നേടിയ സിനിമ വരും ദിവസങ്ങളിലും നേട്ടം കൊയ്യുമെന്ന പ്രതീക്ഷയിലാണ് നിര്‍മാതാക്കള്‍. ജയറാം, ആശ ശരത്, ഇഷാനി കൃഷ്ണ, കാളിദാസ് ജയറാം, ഷറഫുദ്ദീന്‍ തുടങ്ങിയവരാണ് സിനിമയിലെ പ്രധാനതാരങ്ങള്‍.