Webdunia - Bharat's app for daily news and videos

Install App

Aadujeevitham Film: ആടുജീവിതം റിലീസ് മാറ്റി ! പറഞ്ഞതിലും നേരത്തെ എത്തും

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ബ്ലെസി സംവിധാനം ചെയ്യുന്നത്

രേണുക വേണു
ബുധന്‍, 21 ഫെബ്രുവരി 2024 (09:24 IST)
Aadujeevitham Film: പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന 'ആടുജീവിതം' മാര്‍ച്ച് 28 നു വേള്‍ഡ് വൈഡായി റിലീസ് ചെയ്യും. നേരത്തെ ഏപ്രില്‍ 10 നാണ് റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ റിലീസ് 13 ദിവസം മുന്‍പ് ആക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഏപ്രില്‍ ആദ്യവാരം മുതല്‍ കൂടുതല്‍ മലയാള സിനിമകള്‍ തിയറ്ററുകളിലെത്തുന്നുണ്ട്. മാര്‍ച്ച് അവസാനത്തോടെ റിലീസ് ചെയ്താല്‍ രണ്ട് ആഴ്ചയോളം ആടുജീവിതത്തിനു ഫ്രീ റണ്‍ ലഭിക്കും. ഇതു കൂടി പരിഗണിച്ചാണ് റിലീസ് നേരത്തെ ആക്കിയത്. 
 
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ബ്ലെസി സംവിധാനം ചെയ്യുന്നത്. നജീബ് എന്ന നായക കഥാപാത്രമായാണ് പൃഥ്വിരാജ് അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിലെ പൃഥ്വിവിന്റെ വിവിധ ലുക്കുകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ശാരീരികമായി ഒട്ടേറെ കഷ്ടപ്പാടുകള്‍ സഹിച്ചാണ് പൃഥ്വിരാജ് നജീബ് എന്ന കഥാപാത്രമായി മാറിയിരിക്കുന്നത്. 
 
ഓസ്‌കര്‍ ജേതാക്കളായ എ.ആര്‍.റഹ്‌മാന്‍ സംഗീതവും റസൂല്‍ പൂക്കുട്ടി സൗണ്ട് ഡിസൈനിങ്ങും നടത്തിയിരിക്കുന്നു. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. 2018 ലാണ് ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ജോര്‍ദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യ പങ്കും ഷൂട്ട് ചെയ്തത്. ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി എത്തുന്നത് അമല പോളാണ്. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സർവീസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ബസ് ഉപയോഗിക്കരുതെന്ന് കെ.എസ്.ആർ.ടി.സിയോട് ഹൈക്കോടതി

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

പനിക്കിടക്കയിൽ കേരളം, സംസ്ഥാനത്ത് എലിപ്പനി വ്യാപകം, ഒരു മാസത്തിനിടെ 8 മരണം

'എതിരെ വരുന്ന വാഹനത്തെ പോലും കാണാന്‍ കഴിയുന്നില്ല'; ഡല്‍ഹിയിലെ വായുനിലവാരം 'ഗുരുതരം'

അടുത്ത ലേഖനം
Show comments