Webdunia - Bharat's app for daily news and videos

Install App

ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരില്‍ കൂടുതല്‍ പേരും ഈ സിനിമ കാണില്ല!

Webdunia
ശനി, 10 മാര്‍ച്ച് 2018 (19:48 IST)
ഒരു സിനിമ വരുന്നുണ്ട്. ‘100 ഇയേഴ്സ്’ എന്നാണ് പേര്. സ്പൈ കിഡ്, സിന്‍ സിറ്റി തുടങ്ങിയ സിനിമകളുടെ സ്രഷ്ടാവ് റോബര്‍ട്ട് ആന്തണി റോഡ്രിഗ്യൂസ് ആണ് സംവിധായകന്‍. കേട്ടപ്പോള്‍ സന്തോഷമായോ? എങ്കില്‍ ഇതുകൂടി അറിഞ്ഞോളൂ. ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരില്‍ മിക്കവര്‍ക്കും ഈ സിനിമ കാണാന്‍ കഴിയില്ല.
 
എന്താണ് കാരണമെന്നോ? ചിത്രം റിലീസ് ചെയ്യുന്നത് 2115 നവംബര്‍ 18നാണ് എന്നതുതന്നെ. അതായത് ഏകദേശം 100 വര്‍ഷങ്ങള്‍ക്ക് ശേഷം. 
 
ജോണ്‍ മാല്‍ക്കോവിച്ചാണ് ഈ സിനിമയ്ക്ക് തിരക്കഥ എഴുതുന്നതും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും. എന്താണ് കഥയെന്നതും മറ്റ് കാര്യങ്ങളുമൊക്കെ അതീവ രഹസ്യമാക്കി വച്ചിരിക്കുകയാണ്.
 
രണ്ടുമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിത്രത്തിന്‍റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ അതില്‍ നിന്നും ചിത്രത്തിന്‍റെ സ്വഭാവമെന്തെന്ന് മനസിലാക്കാന്‍ കഴിയില്ല.
 
ഈ സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ എല്ലാം കഴിഞ്ഞ് ഫൈനല്‍ ഔട്ട് വന്നുകഴിഞ്ഞാല്‍ ഉടന്‍ തന്നെ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് കൊണ്ട് മൂടിയ ഒരു സേഫിനുള്ളില്‍ ഭദ്രമാക്കി വയ്ക്കും. 2115 നവംബര്‍ 18ന് ഈ സേഫ് ഓട്ടോമാറ്റിക്കായി തുറക്കും. അന്ന് മാത്രമേ തുറക്കാന്‍ കഴിയൂ. ലോഹപാളികളാല്‍ സംരക്ഷിക്കപ്പെട്ട രീതിയില്‍ 1000 അതിഥികള്‍ക്കുള്ള ടിക്കറ്റുകളും തയ്യാറാക്കി വച്ചിട്ടുണ്ട്. ആ അതിഥികളുടെ അന്നത്തെ അനന്തരാവകാശികള്‍ക്ക് ടിക്കറ്റ് കൈമാറുകയും അവര്‍ക്കായി ചിത്രത്തിന്‍റെ ആദ്യപ്രദര്‍ശനം നടത്തുകയും ചെയ്യും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments