Webdunia - Bharat's app for daily news and videos

Install App

'അമ്മ'യുടെ പ്രസിഡന്റായി മോഹന്‍ലാല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ

അതേസമയം തനിക്കു പകരം പുതിയ ആശയങ്ങളുള്ള വ്യക്തികള്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വരണമെന്നാണ് ഇടവേള ബാബു പ്രതികരിച്ചത്

രേണുക വേണു
ബുധന്‍, 19 ജൂണ്‍ 2024 (20:51 IST)
താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്റായി നടന്‍ മോഹന്‍ലാല്‍ എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മൂന്നാം തവണയാണ് മോഹന്‍ലാല്‍ പ്രസിഡന്റാകുന്നത്. സെക്രട്ടറി സ്ഥാനത്തുനിന്നും ഇടവേള ബാബു ഒഴിയുന്നതോടെ മത്സരം നടക്കും. ഇടവേള ബാബു ഒഴിയുന്നതിനാല്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്ന നിലപാടായിരുന്നു മോഹന്‍ലാലിന്. എന്നാല്‍ മറ്റു ഭാരവാഹികളുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ഒരു ടേം കൂടി പ്രസിഡന്റ് സ്ഥാനത്ത് തുടരാമെന്ന് മോഹന്‍ലാല്‍ സമ്മതിച്ചത്. 
 
അതേസമയം തനിക്കു പകരം പുതിയ ആശയങ്ങളുള്ള വ്യക്തികള്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വരണമെന്നാണ് ഇടവേള ബാബു പ്രതികരിച്ചത്. ' ഞാന്‍ മാറണം, പുതിയ ആള്‍ക്കാര്‍ വരേണ്ട സമയമായി. ഞാന്‍ മാറുമ്പോള്‍ സ്വാഭാവികമായി പുതിയ ചിന്തകള്‍ ഉള്ള വ്യക്തികള്‍ വരും,' ഇടവേള ബാബു പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന ഇന്ന് ചുമതല എല്‍ക്കും

രാജ്യമെമ്പാടും ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി മാരുതി സുസുക്കി; നിര്‍മിക്കുന്നത് 25000 സ്റ്റേഷനുകള്‍

കൊല്ലത്ത് സുഹൃത്തായ യുവതിയുടെ വീടിനു മുന്നില്‍ തീകൊളുത്തി യുവാവ് മരിച്ചു

മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു

മൊബൈല്‍ എടുത്തതിന് അമ്മ വഴക്ക് പറഞ്ഞു: തിരുവനന്തപുരത്ത് 15 കാരി തൂങ്ങിമരിച്ചു

അടുത്ത ലേഖനം
Show comments