Webdunia - Bharat's app for daily news and videos

Install App

കേരളത്തിലും തെലുങ്ക് നാട്ടിലും സിങ്കം 3 പൊട്ടിത്തകര്‍ന്നു, സൂര്യയ്ക്ക് കനത്ത തിരിച്ചടി!

സിങ്കം 3 ഫ്ലോപ്പ്, സൂര്യയ്ക്ക് വന്‍ തിരിച്ചടി!

Webdunia
ചൊവ്വ, 21 ഫെബ്രുവരി 2017 (19:14 IST)
സൂര്യ തമിഴകത്തെ മാത്രം സൂപ്പര്‍താരമല്ല. കേരളത്തിലും ആന്ധ്രയിലും തെലങ്കാനയിലും വന്‍ ആരാധകസമൂഹം പിന്തുടരുന്ന ആളാണ്. സൂര്യ ചിത്രങ്ങള്‍ മിക്കതും ഇവിടങ്ങളില്‍ വലിയ ആഘോഷമായി മാറാറുണ്ട്. തമിഴകത്ത് ആവറേജ് വിജയം നേടിയ സിനിമകള്‍ പോലും കേരളത്തില്‍ സൂപ്പര്‍ഹിറ്റുകളായി മാറിയതും ചരിത്രം.
 
എന്നാല്‍ സിങ്കം 3യുടെ കാര്യത്തില്‍ അതെല്ലാം മാറിമറിയുകയാണ്. കേരളത്തിലും ആന്ധ്രയിലും തെലങ്കാനയിലും സിങ്കം 3 കനത്ത പരാജയമായി മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യദിനത്തിലെ മികച്ച കളക്ഷന് ശേഷം ചിത്രം തകര്‍ന്നടിയുകയായിരുന്നുവത്രേ. 
 
കേരളത്തിലും തെലുങ്ക് നാടുകളിലും വന്‍ തുകയ്ക്കാണ് സിങ്കം 3യുടെ വിതരണാവകാശം വിറ്റുപോയത്. എന്നാല്‍ അപ്രതീക്ഷിത തിരിച്ചടിയാണ് ഈ സിനിമയുടെ വീഴ്ചയിലൂടെ വിതരണക്കാര്‍ക്ക് സംഭവിച്ചത്.
 
തമിഴ്നാട്ടിലെ ബി, സി കേന്ദ്രങ്ങളില്‍ ചിത്രത്തിന് നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. ആറുദിവസം കൊണ്ട് ചിത്രം 100 കോടി തികച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ എത്രമാത്രം വാസ്തവമുണ്ടെന്ന് വ്യക്തമല്ല. ഹരി സംവിധാനം ചെയ്ത സിങ്കം 3യില്‍ ദുരൈസിങ്കം എന്ന ഇന്‍റര്‍നാഷ്ണല്‍ പൊലീസായാണ് സൂര്യ അഭിനയിക്കുന്നത്.
 
അനുഷ്ക, സൂരി, താക്കൂര്‍ അനൂപ് സിംഗ്, ശ്രുതി ഹാസന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ക്രൂരത തുടര്‍ന്ന് ഇസ്രയേല്‍; ലെബനനിലെ വ്യോമാക്രമണത്തില്‍ 356 മരണം, 24 കുട്ടികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി; 231 പേര്‍ക്ക് കൂടി ഭൂമിയുടെ അവകാശം നല്‍കി ഇടത് സര്‍ക്കാര്‍

തൃശൂര്‍ കൂര്‍ക്കഞ്ചേരി റോഡില്‍ ഗതാഗത നയന്ത്രണം; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

അടുത്ത ലേഖനം
Show comments