Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാല്‍ കഴിഞ്ഞാല്‍ പിന്നെ നിവിന്‍ പോളിയാണ്, മറ്റാരുമല്ല!

മോഹന്‍ലാലിന് ശേഷം നിവിന്‍ പോളിയാണ്!

Webdunia
വെള്ളി, 6 ജനുവരി 2017 (15:40 IST)
2016ല്‍ വമ്പന്‍ ഹിറ്റുകളിലൂടെ മലയാള സിനിമാ ഇന്‍ഡസ്ട്രിയെ തന്നെ ഉണര്‍വിന്‍റെ പുതിയകാലത്തിലേക്ക് നയിച്ച താരം മോഹന്‍ലാല്‍ ആണ്. പുലിമുരുകന് മുമ്പും ശേഷവും എന്ന് മലയാള സിനിമാലോകത്തെ രണ്ടായി വിഭജിച്ചു അദ്ദേഹം. 
 
മോഹന്‍ലാല്‍ കഴിഞ്ഞാല്‍ കഴിഞ്ഞ വര്‍ഷം മലയാള സിനിമയില്‍ വലിയ ഹിറ്റുകള്‍ നല്‍കിയത് നിവിന്‍ പോളിയാണ്. ആക്ഷന്‍ ഹീറോ ബിജു, ജേക്കബിന്‍റെ സ്വര്‍ഗരാജ്യം എന്നിവയാണ് നിവിന്‍ പോളി നായകനായി എത്തിയ സിനിമകള്‍.
 
ഇതില്‍ ആക്ഷന്‍ ഹീറോ ബിജു നിര്‍മ്മാതാവ് കൂടിയായ നിവിന്‍ പോളിക്ക് മൂന്ന് കോടിയിലധികം രൂപ ലാഭം നേടിക്കൊടുത്തു. ഈ സിനിമയുടെ നിര്‍മ്മാണച്ചെലവ് 7.3 കോടി രൂപയായിരുന്നു.
 
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്‍റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തില്‍ ജെറി എന്ന കഥാപാത്രത്തെയാണ് നിവിന്‍ അവതരിപ്പിച്ചത്. ആറുകോടി രൂപയായിരുന്നു സിനിമയുടെ നിര്‍മ്മാണച്ചെലവ്. സാറ്റലൈറ്റ് ഇനത്തില്‍ നാലരക്കോടി രൂപ ലഭിച്ചു. 17 കോടി രൂപയാ‍ണ് തിയേറ്ററുകളില്‍ നിന്ന് ലഭിച്ച ഗ്രോസ്.
 
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി ചെയ്യുന്ന സിനിമകളെല്ലാം ഹിറ്റാക്കുന്ന നിവിന്‍ പോളി തന്നെയാണ് ഇപ്പോള്‍ മോഹന്‍ലാല്‍ കഴിഞ്ഞാല്‍ നിര്‍മ്മാതാക്കള്‍ ഏറ്റവും ആഗ്രഹിക്കുന്ന താരം. 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല: കോട്ടയത്തേക്ക് ഹുബ്ബള്ളിയിൽ നിന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിൻ

ജോലി തട്ടിപ്പ് കേസിൽ സ്വാമി തപസ്യാനന്ദ എന്ന രാധാകൃഷ്ണൻ അറസ്റ്റിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്തെ 11ജില്ലകളിലും യെല്ലോ അലര്‍ട്ട്

വാട്സാപ്പിൽ വരുന്ന അപരിചിത നമ്പറിൽ നിന്നുള്ള വിവാഹക്കത്ത് തുറന്നോ?, പണികിട്ടുമെന്ന് പോലീസ്

ശബരിമല തീര്‍ത്ഥാടകര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments