Webdunia - Bharat's app for daily news and videos

Install App

ഏബ്രഹാമിന്‍റെ ഈ സന്തതി അടുത്ത നിമിഷം എന്തും ചെയ്യും! മമ്മൂട്ടിയെ ആകര്‍ഷിച്ചത് അതാണ്!

Webdunia
വ്യാഴം, 21 ജൂണ്‍ 2018 (14:11 IST)
ഒരു നോട്ടത്തില്‍ എതിരാളി വിറയ്ക്കണമായിരുന്നു. ആ ശബ്‌ദത്തിന്‍റെ ആജ്ഞാശക്തിയില്‍ ആരും അനുസരണയോടെ കാത്തുനില്‍ക്കണമായിരുന്നു. ആ രൂപത്തിന്‍റെ ഗാംഭീര്യത്തില്‍ ഏവരും സ്വയം മറന്നുപോകണമായിരുന്നു. അങ്ങനെ ഒരു നടനെയാണ് ‘ഡെറിക് ഏബ്രഹാം’ എന്ന തന്‍റെ പുതിയ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഹനീഫ് അദേനി തേടിയത്.
 
അതിനായി ഏറെയൊന്നും തലപുകയ്ക്കേണ്ടിവന്നതുമില്ല. ഡെറിക് ഏബ്രഹാം മഹാനടനായ മമ്മൂട്ടിക്ക് വേണ്ടി മാത്രം പിറന്ന കഥാപാത്രമായി. ഏബ്രഹാമിന്‍റെ ഈ സന്തതി അടുത്ത നിമിഷം എന്തുചെയ്യും എന്നതിലെ പ്രവചനാതീതഭാവത്തിന് മമ്മൂട്ടിയല്ലാതെ മറ്റാരാണ് യോജിക്കുക?!
 
വായിച്ചുകേട്ടപ്പോള്‍ മമ്മൂട്ടി പറഞ്ഞു, ഇത് ഉടന്‍ ചെയ്യുന്നു. പടം കലക്കുമെന്നുറപ്പ്. പതിവ്‌ പൊലീസ് വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരുപാട് ഇമോഷണല്‍ മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ടായിരുന്നു ഡെറിക് എന്ന കഥാപാത്രത്തിന്. ആ വെല്ലുവിളി തന്നെയാണ് മമ്മൂട്ടിയെ ആകര്‍ഷിച്ചതും.
 
ജോഷിയും ഷാജി കൈലാസും രഞ്ജിതും രണ്‍ജി പണിക്കരും ഒരുമിച്ചുചേര്‍ന്നാല്‍ എങ്ങനെയുണ്ടാവും? അങ്ങനെയൊരു മേക്കിംഗ് രീതിയായിരുന്നു ഷാജി പാടൂരിന്. ഏബ്രഹാമിന്‍റെ സന്തതികള്‍ കണ്ട പ്രേക്ഷകരെല്ലാം എതിരഭിപ്രായമില്ലാതെ അംഗീകരിക്കുന്ന കാര്യമാണത്. ഈ വിസ്മയചിത്രത്തിന് മുന്നില്‍ തകരാന്‍ ഇനിയെത്ര റെക്കോര്‍ഡുകള്! മമ്മൂട്ടിയെന്ന മഹാമേരുവിന് മാത്രം അനശ്വരമാക്കാന്‍ കഴിയുന്ന ഡെറിക് ഏബ്രഹാം എന്ന മനുഷ്യനെ സ്ക്രീനില്‍ കാണാനായി പെരുമഴ വകവയ്ക്കാതെ ഇരമ്പിക്കയറുകയാണ് ജനം. ഈ മഴക്കാലചിത്രം ബോക്സോഫീസിലും കോടികളുടെ കുളിര്‍മഴ പെയ്യിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments