Webdunia - Bharat's app for daily news and videos

Install App

ഡബ്ല്യുസിസിയിൽ ചേരേണ്ട ആവശ്യമെനിക്കില്ല: നിത്യ മേനോൻ

Webdunia
വ്യാഴം, 22 നവം‌ബര്‍ 2018 (11:07 IST)
മലയാള സിനിമയിലെ ബോൾഡ് അഭിനേതാക്കളിൽ ഒരാളാണ് നിത്യ മേനോൻ. ഏത് കാര്യമാണെങ്കിലും അതിനെ സ്വതന്ത്ര്യമായി കൈകാര്യം ചെയ്യാനാണ് താല്പര്യമെന്ന് നിത്യ പറയുന്നു. ഡബ്ല്യുസിസിയിൽ അംഗമാകുന്നതിനെ കുറിച്ച് അഭിമുഖത്തിൽ ചോദ്യമുയർന്നപ്പോഴാണ് നിത്യ തന്റെ കാഴ്ചപ്പാട് തുറന്നു പറഞ്ഞത്.
 
മലയാള സിനിമയില്‍ നിന്നും ഒരു നടി ആക്രമിക്കപ്പെടുകയും സഹപ്രവര്‍ത്തകരായ കൂട്ടുകാരികള്‍ ഒരു കൂട്ടായ്മ രൂപീകരിക്കുകയും ചെയ്തപ്പോള്‍ അതിന്റെ ഭാഗമാവണമെന്ന് നിത്യയ്ക്ക് ഒരിക്കലും തോന്നിയിട്ടില്ലേ എന്ന ചോദ്യത്തിനു ഉത്തരമേകുകയായിരുന്നു നിത്യ മേനോന്‍. 
 
ആളുകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നം പൂര്‍ണ്ണമായും ഞാന്‍ മനസ്സിലാക്കുന്നു. പ്രത്യക്ഷത്തിൽ ഇടപെടുന്നില്ലെന്ന് കരുതി ഞാൻ അതിനെ പ്രതിരോധിക്കുന്നില്ലെന്നല്ല അർത്ഥം. എന്റെ ജോലി തന്നെയാണ് പ്രതിരോധത്തിനുള്ള മാര്‍ഗ്ഗമെന്നു ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ ജോലി ചെയ്യുന്ന രീതി, ചെയ്യുന്ന കാര്യങ്ങള്‍, ആളുകളെ സമീപിക്കുന്ന രീതി അതിലൂടെയൊക്കെ ഇത്തരം കാര്യങ്ങളെ എനിക്ക് പ്രതിരോധിക്കാൻ കഴിയും. അതിനാൽ ഏതെങ്കിലും സംഘടനയുടെ കീഴിൽ നിൽക്കണമെന്ന് ഇതുവരെ തോന്നിയിട്ടില്ല. 
 
ഇത്തരം കാര്യങ്ങളെ നേരിടാന്‍ എനിക്ക് എന്റേതായൊരു രീതിയുണ്ടെന്നു മാത്രം. ആരെങ്കിലും മോശമായി പെരുമാറിയാലോ ലൈംഗിക ചുവയോടെ സംസാരിച്ചാലോ സെറ്റില്‍ നിന്നും ഇറങ്ങിപ്പോവുമോ എന്നു ചോദിച്ചപ്പോള്‍ തീര്‍ച്ചയായും, ഞാന്‍ പോയിട്ടുമുണ്ടെന്ന് ചിത്രത്തിന്റെ പേരു വെളിപ്പെടുത്താതെ നിത്യ പറഞ്ഞു. ഞാന്‍ ചെയ്തിട്ടുണ്ട്. പക്ഷേ ഞാനത് നിശബ്ദയായാണ് ചെയ്തത്. ഇത്തരത്തിലൊരു അനുഭവം കൊണ്ട് ഒരു ചിത്രത്തിനോട് ഞാന്‍ നോ പറഞ്ഞിട്ടുണ്ട്.- നിത്യ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments