Webdunia - Bharat's app for daily news and videos

Install App

ഷെയ്‌നും നിര്‍മാതാക്കളും തമ്മിലുള്ള പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ മോഹന്‍ലാല്‍ നിര്‍ദ്ദേശിച്ചെന്ന് ഇടവേള ബാബു; മധ്യസ്ഥനായി സിദ്ധിഖ്

നടന്‍ ഷെയ്ന്‍ നിഗവും നിര്‍മാതാക്കളും തമ്മിലുള്ള പ്രശ്‌നം എത്രയും വേഗം ഒത്തുതീര്‍പ്പാക്കാന്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു.

തുമ്പി ഏബ്രഹാം
ഞായര്‍, 8 ഡിസം‌ബര്‍ 2019 (12:33 IST)
നടന്‍ ഷെയ്ന്‍ നിഗവും നിര്‍മാതാക്കളും തമ്മിലുള്ള പ്രശ്‌നം എത്രയും വേഗം ഒത്തുതീര്‍പ്പാക്കാന്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു.
 
അതിനിടെ മുടങ്ങിയ സിനിമകള്‍ പൂര്‍ത്തിയാക്കുമെന്ന് ഷെയ്ന്‍ പ്രതികരിച്ചു. തന്റെ കാര്യങ്ങള്‍ക്കു നീതി ലഭിക്കണമെന്നും എല്ലാം ശുഭമായി അവസാനിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ഷെയ്ന്‍ ന്യൂസ് 18-നോടു പറഞ്ഞു.
 
ഷെയ്ന്‍ അജ്മീറില്‍ നിന്നു കൊച്ചിയിലെത്തിയ ശേഷം ഇന്നലെ ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. അമ്മയിലെ മറ്റൊരു ഭാരവാഹിയായ നടന്‍ സിദ്ധിഖിന്റെ ആലുവയിലെ വീട്ടില്‍ വെച്ചു ശനിയാഴ്ച രാത്രി ഷെയ്‌നും ഇടവേള ബാബു അടക്കമുള്ളവരും കൂടിക്കാഴ്ച നടത്തിയിരുന്നു. സിദ്ധിഖ് ഇടപെട്ടാണു ചര്‍ച്ച വേഗത്തിലാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
മുടങ്ങിക്കിടന്ന വെയില്‍, ഉല്ലാസം, കുര്‍ബാനി എന്നീ സിനിമകളുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ഷെയ്ന്‍ അമ്മയ്ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. എന്നാല്‍ ഡേറ്റിന്റെ കാര്യത്തില്‍ വ്യക്തത വേണമെന്ന് ഷെയ്ന്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments