Webdunia - Bharat's app for daily news and videos

Install App

ഷെയിൻ നിഗം വിഷയം; ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ച് നിർമ്മാതാക്കൾ

ഖുർബാനി സിനിമ പൂർത്തിയാക്കുന്ന കാര്യത്തിൽ കൂടി ഷെയിൻ നിഗം വ്യക്തത വരുത്തണമെന്നും പിന്നീട് വിലക്ക് നീക്കുന്ന കാര്യം ആലോചിക്കാമെന്നു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നിലപാട് എടുത്തു.

റെയ്‌നാ തോമസ്
ചൊവ്വ, 18 ഫെബ്രുവരി 2020 (14:16 IST)
നടൻ ഷെയിൻ നിഗത്തിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കുന്ന കാര്യത്തിൽ സന്നദ്ധത അറിയിച്ച് പ്രൊഡ്യൂസേ‌ഴ്സ് അസോസിയേഷൻ. വെയിൽ സിനിമയുടെ നിർമ്മാതാവിനോട് മാപ്പ് അപേക്ഷിച്ച് നടൻ അയച്ച കത്തിന് പിന്നാലെയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നിലപാട് മാറ്റിയത്. ഖുർബാനി സിനിമ പൂർത്തിയാക്കുന്ന കാര്യത്തിൽ കൂടി ഷെയിൻ നിഗം വ്യക്തത വരുത്തണമെന്നും പിന്നീട് വിലക്ക് നീക്കുന്ന കാര്യം ആലോചിക്കാമെന്നു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നിലപാട് എടുത്തു. 
 
വെയിൽ സിനിമയുടെ നിർമ്മാതാവ് ജോബി ജോർജിന് ഷെയിൻ കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. 24 ലക്ഷം രൂപയാണ് വെയില്‍ സിനിമയില്‍ അഭിനയിക്കുന്നതിന് ഷെയിന്‍ വാങ്ങിയത്. കരാര്‍ പ്രകാരം 40 ലക്ഷം രൂപ നല്‍കണം. എന്നാല്‍ ബാക്കി തരാനുള്ള പണം വേണ്ടെന്നും 24 ലക്ഷത്തിന് തന്നെ സിനിമ പൂര്‍ത്തിയാക്കാമെന്നുമാണ് ഷെയിന്‍ കത്തിലൂടെ അറിയിച്ചത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ആലോചിച്ച് തീരുമാനം അറിയിക്കാമെന്ന് ജോബി ജോര്‍ജ് പറഞ്ഞു.
 
വിവാദങ്ങളില്‍പെട്ട് മുടങ്ങി കിടന്നിരുന്ന ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് നടന്‍ ഷെയിന്‍ നിഗം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.ചിത്രം മാര്‍ച്ചില്‍ തിയ്യേറ്ററില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments