Webdunia - Bharat's app for daily news and videos

Install App

ലാല്‍ സര്‍, ഒരുപാടൊരുപാട് നന്ദി അങ്ങയോടാണ്; ഇമോഷണലായി അനുശ്രീ !

റീഷ ചെമ്രോട്ട്
ചൊവ്വ, 5 മെയ് 2020 (20:44 IST)
2012ൽ പുറത്തിറങ്ങിയ ഡയമണ്ട് നെക്ലസെന്ന ചിത്രത്തിലൂടെയാണ് അനുശ്രീ മലയാള സിനിമയിൽ ഹരിശ്രീ കുറിക്കുന്നത്. സൂര്യ ടിവിയിലെ അഭിനയ റിയാലിറ്റി ഷോയിലെ മിന്നും താരമായിരുന്നു അനുശ്രീ. ചുറുചുറുക്കോടെയുളള സംസാര രീതിയാണ് മറ്റു മത്സരാർത്ഥികളിൽ നിന്ന് അനുവിന്റെ വ്യത്യസ്തയാക്കിയതും, മലയാള സിനിമയിലേക്കുള്ള എൻട്രി ടിക്കറ്റ് ലാൽജോസില്‍ നിന്ന് കിട്ടിയതും.  
 
അനുശ്രീ തൻറെ അഭിനയ ജീവിതത്തിൻറെ എട്ടു വർഷങ്ങൾ പൂർത്തിയാക്കുകയാണ്. ലാൽജോസിന് നന്ദി അറിയിച്ചുകൊണ്ട് ഡയമണ്ട് നെക്ലേസിലെ പോസ്റ്റർ ഇൻസ്റ്റഗ്രാമിൽ അനുശ്രീ പങ്കുവെച്ചിട്ടുണ്ട്. 
 
ഇതാണ് അനുശ്രീയുടെ ഇന്‍‌സ്റ്റഗ്രാം കുറിപ്പ്: 
 
ലാല്‍ ജോസ് എന്ന സംവിധായകനിലൂടെ .... എന്റെ ലാൽ സാർ എനിക്ക് നൽകിയ അവസരത്തിലൂടെ.. സിനിമ എന്ന മായാലോകത്തിലേക്കു ഞാൻ വന്നിട്ടു 8 വർഷം... എന്റെ ആദ്യ സിനിമ റിലീസ് ആയതു 8 വർഷം മുന്നേ ഉള്ള ഈ ദിവസം ആണ്‌ ... ലൊക്കേഷനിലേക്ക് ഞാൻ ആദ്യം ചെന്ന നിമിഷം, എന്റെ ആദ്യത്തെ ഷൂട്ടിംഗ് നിമിഷം, ആദ്യമായി ഡബ്ബിങ് ചെയ്തത്, തീയേറ്ററിൽ എന്നെ ഞാൻ ആദ്യമായി കണ്ടത് എല്ലാം... എല്ലാം എല്ലാം ഇപ്പഴും മനസ്സിൽ ഉണ്ട് .. എല്ലാവരോടും ഒരുപാട് നന്ദി .. എന്നെ സ്നേഹിച്ചതിനും സപ്പോർട്ട് തന്നതിനും... പ്രത്യേകിച്ച് ലാൽസാറിനോട്.. ലാൽ സാർ...അങ്ങ് ഒരു അവസരം തന്നില്ലാരുന്നു എങ്കിൽ ഞാൻ ഇങ്ങനെ ഒന്നും ആകില്ലാരുന്നു... ഒരുപാടു ഒരുപാടു നന്ദി അങ്ങയോടാണ് !!! thanku so much sir... Luv u.. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments