Webdunia - Bharat's app for daily news and videos

Install App

'കോളെജില്‍ പട്ടിയുമായി വലിഞ്ഞുകയറി വന്നതല്ല'; വിമര്‍ശിച്ച അധ്യാപികയ്ക്ക് മറുപടിയുമായി പതിനെട്ടാം പടിയിലെ അയ്യപ്പന്‍

പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രശംസ ഏറ്റുവാങ്ങിയ താരമാണ് അക്ഷയ് രാധാകൃഷ്ണന്‍.

തുമ്പി എബ്രഹാം
ചൊവ്വ, 1 ഒക്‌ടോബര്‍ 2019 (16:29 IST)
പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രശംസ ഏറ്റുവാങ്ങിയ താരമാണ് അക്ഷയ് രാധാകൃഷ്ണന്‍. ചിത്രത്തിലെ അയ്യപ്പന്‍ എന്ന കഥാപാത്രമായി അക്ഷയ് മികച്ച പ്രകടനം ആയിരുന്നു നടത്തിയത്. ഇപ്പോഴിതാ അക്ഷയ്ക്ക് എതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ഒരു കോളെജ് അധ്യാപിക. തന്റെ വളര്‍ത്തുപട്ടിയുമായി കോളെജില്‍ പരിപാടിക്ക് എത്തിയതിനെതിരെയായിരുന്നു അധ്യാപികയുടെ വിമര്‍ശനം.
 
18 ആം പടി എന്ന സിനിമയിലഭിനയിച്ച അക്ഷയ് രാധാകൃഷ്ണന്‍ (അയ്യപ്പന്‍ ) എന്ന നടനെ ഉദ്ഘാടനത്തിനും മറ്റും വിളിക്കുമ്പോള്‍ സൂക്ഷിക്കുക. അയാളുടെ പട്ടിയും വേദിയിലുണ്ടാവും.പരിപാടിക്കിടയില്‍ സ്റ്റേജിലൂടെ പട്ടി അലഞ്ഞു തിരിയും. പിന്‍കര്‍ട്ടനിലും സ്പീക്കറിലുമൊക്കെ മൂത്രമൊഴിക്കും. അനുഭവമാണ്….’ എന്ന കുറിപ്പാണ് മിനി സെബാസ്റ്റ്യന്‍ എന്ന അധ്യാപിക ഫേസ്ബുക്കില്‍ കുറിച്ചത്. ഇതിനൊപ്പം അക്ഷയ് വേദിയില്‍ ഇരിക്കുന്നതിന്റേയും സ്റ്റേജിലെ വിളക്കിനടുത്തായി പട്ടി നില്‍ക്കുന്നതിന്റേയും ചിത്രവും പങ്കുവെച്ചിരുന്നു.
 
 
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:-
 
പ്രിയപ്പെട്ട മിനി ടീച്ചര്‍ ,ടീച്ചര്‍ എന്നെ പഠിപ്പിച്ചിട്ടില്ല, എങ്കിലും ടീച്ചര്‍ എന്ന് വിളിക്കുന്നത് ഞാന്‍ ആ പദവിയെ ബഹുമാനിക്കുന്നത് കൊണ്ടാണ് !ഈ അയ്യപ്പന്‍ ആവുന്നതിനു മുന്‍പ് ഒരു അക്ഷയ് രാധാകൃഷ്ണന്‍ ഉണ്ടായിരുന്നു.അന്ന് ഈ വിമര്‍ശിക്കുന്നവരോ നാട്ടുകാരോ എന്തിനു ചില ബന്ധുക്കള്‍ പോലും എന്റെ കൂടെ ഇല്ലായിരുന്നു.അന്നും ഇന്നും എന്റെ കൂടെ ഉണ്ടായിരുന്ന ഒരേ ഒരാള്‍ വീരന്‍ മാത്രമാണ്.അച്ഛനും അമ്മയ്ക്കും ചേച്ചിക്കും ശേഷം ഒന്നും പ്രതീക്ഷിക്കാതെ എന്നെ സ്നേഹിക്കുന്ന ഒരേ ഒരാളും ഈ വീരന്‍ ആണ്. ഇതുവരെ വീരന്‍ ഒരാളെ പോലും ഉപദ്രവിച്ചിട്ടില്ല,ഉപദ്രവിച്ചിട്ടില്ല എന്ന് മാത്രമല്ല, വീരനെ പരിചയപെട്ടവര്‍ക്ക് എല്ലാം എന്നെക്കാള്‍ കൂടുതല്‍ വീരനെ ഇഷ്ടപെട്ടിട്ടേ ഒള്ളു.
 
ആദ്യം എന്നെ കാണാന്‍ വരുന്നവര്‍ പിന്നീട് വീരനെ കാണാന്‍ ആണ് വന്നിട്ടുള്ളത്.വീരനുമായി എവിടെയും പോകാം എന്ന ധൈര്യം എനിക്കുണ്ട്. വെറും ഒരു വയസായ കുഞ്ഞിനെ നിങ്ങള്‍ ആരെങ്കിലും ഒറ്റയ്ക്ക് ഇരുത്തി പോവാറുണ്ടോ,പ്രത്യേകിച്ച് നിങ്ങള്‍ ഇല്ലാതെ അവര്‍ക്ക് പറ്റാത്ത ഒരവസ്ഥ വന്നാല്‍.അതുപോലെ തന്നെ ആണ് എനിക്ക് വെറും ഒരു വയസ് മാത്രം പ്രായമുള്ള എന്റെ വീരനും.അവന് ഞാന്‍ ഇല്ലാതെ പറ്റില്ല.എവിടെയെങ്കിലും ആര്‍ക്കെങ്കിലും അവനെ കൊണ്ട് ഒരു ഉപദ്രവം ഉണ്ടായി എന്നറിഞ്ഞാല്‍ പരസ്യമായി ഞാന്‍ വന്നു ടീച്ചറോട് മാപ് ചോദിക്കാം .വീരന് ഇതുവരെ ഒരു ചടങ്ങിലോ പൊതുസ്ഥലത്തൊ മൂത്രമൊഴിചിട്ടില്ല,വീട്ടിന്റെ ഉള്ളില്‍ വളര്‍ന്ന നായ ആയത് കൊണ്ട് വളരെ വൃത്തിയുള്ള ഒരു ജീവി തന്നെ ആണ് വീരന്‍.പൊതുവെ വൃത്തിഹീനമായ സ്ഥലങ്ങളില്‍ മാത്രമേ വീരന്‍ മൂത്രമൊഴിക്കാറുള്ളു,അതില്‍ ഞാന്‍ എല്ലാവരോടും ക്ഷമ ചോദിക്കുന്നു.

പിന്നെ ഒരു വലിയ കാര്യം കുടി ടീച്ചറെ അറിയിക്കട്ടെ,വീരന്‍ ക്ഷണിക്കപ്പെട്ട അഥിതി ആണ്. എന്നെ ഈ ചടങ്ങിലേക്ക് ആദ്യം വിളിച്ചപ്പോള്‍ കോളേജിലെ കുട്ടികള്‍ പറഞ്ഞത് തന്നെ വീരനെയും ഉറപ്പായും കൊണ്ട് വരണം എന്നാണ്.അതിന്റെ ഉദാഹരണം ആണ് സ്റ്റേജിലേക്ക് വീരനെ കേറ്റിയപ്പോള്‍ ഉണ്ടായ വലിയ കയ്യടി.അതുകൊണ്ട് പട്ടിയെയും കൊണ്ട് വലിഞ്ഞു കേറി വന്നു എന്ന് പറയരുത്.ഞാന്‍ മൂലമോ വീരന്‍ മൂലമോ ആര്‍കെങ്കിലും എന്തെങ്കിലും വിഷമങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. പറയാം.തിരിഞ്ഞു നോക്കാന്‍ ഒരു പട്ടിയും ഇല്ലായിരുന്നു എന്നൊക്കെ ഓരോത്തര്‍ പറയില്ലേ,പക്ഷെ എന്റെ കൂടെ ഒരു പട്ടി ഉണ്ടായിരുന്നു,അത് കൊണ്ട് പറഞ്ഞു പോയതാണ്
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments