Publish Date: Wed, 08 Feb 2023 (19:44 IST)
Updated Date: Wed, 08 Feb 2023 (19:46 IST)
എന്നെ സംയുക്ത എന്നു വിളിച്ചാല്‍ മതിയെന്നും പേരിനൊപ്പം ഉള്ള ജാതി വേണ്ടെന്നും നടി സംയുക്ത. ധനുഷ് നായകനായ വാത്തി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് ഇനി തന്നെ മേനോന്‍ ചേര്‍ത്തു വിളിക്കരുതെന്ന് സംയുക്ത പറഞ്ഞത്. സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്ന് കുറച്ചുനാള്‍ മുമ്പ് തന്നെ മേനോന്‍ ഒഴിവാക്കിയിരുന്നുവെന്നും താരം പറയുന്നു.
അഭിമുഖത്തില്‍ മാധ്യമപ്രവര്‍ത്തക സംയുക്ത മേനോന്‍ എന്ന് വിളിച്ചപ്പോള്‍ സംയുക്ത എന്നു മാത്രം വിളിച്ചാല്‍ മതിയെന്ന് നടി വ്യക്തമാക്കുകയായിരുന്നു. താന്‍ അഭിനയിക്കുന്ന ആ സിനിമകളില്‍ നിന്ന് മേനോന്‍ നീക്കം ചെയ്യാന്‍ നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് താരം പറഞ്ഞു.