ആഴ്ചയിൽ നാലുദിവസം മാത്രമെന്ന പുതിയ തൊഴിൽരീതി പരീക്ഷിക്കാനൊരുങ്ങി യുകെ. തിങ്കളാഴ്ച മുതലാണ് ആഴ്ചയിൽ നാലുദിവസം ജോലിയെന്ന സമ്പ്രദായം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചത്.
യുകെയിലെ ചെറുതും വലുതുമായ എഴുപതോളം കമ്പനികളിലെ 3300 ജീവനക്കാരാണ് പുതിയ തൊഴിൽക്രമത്തിൽ ജോലി ചെയ്യുക. ആറ് മാസക്കാലമാണ് പരീക്ഷണത്തിന്റെ കാലയളവ്. ജോലി സമയം കുറയുമെങ്കിലും ജീവനക്കാരുടെ ശമ്പളം കുറയില്ല.
100:80:100 മോഡല്‍ എന്നാണ് ഈ തൊഴില്‍ക്രമ മാതൃക അറിയപ്പെടുന്നത്. നൂറുശതമാനം ശമ്പലം സാധാരണ ആഴ്ചയെ അപേക്ഷിച്ച് 80 ശതമാനം തൊഴിൽ സമയം, നൂറ് ശതമാനം പ്രൊഡക്ടിവിറ്റി എന്നതാണ് ഇതുമൂലം ഉദ്ദേശിക്കുന്നത്.
ലോകത്ത് ഇതാദ്യമായാണ് ഇത്രയുമധികം ആളുകളെ പങ്കെടുപ്പിച്ച് ഇത്തരത്തിൽ തൊഴിൽ ക്രമം പരീക്ഷിക്കുന്നത്.