Webdunia - Bharat's app for daily news and videos

Install App

ചുണ്ടുകളിലെ കറുപ്പകറ്റി സുന്ദരമാക്കാം, വീട്ടിൽ ചെയ്യാവുന്ന സിംപിളായ വിദ്യകൾ ഇതാ !

Webdunia
വെള്ളി, 24 മെയ് 2019 (02:59 IST)
ഭംഗിയുള്ള ചുണ്ടുകൾക്ക് സൗന്ദര്യത്തിലുള്ള പങ്ക് പ്രത്യേകിച്ച് പറയേണ്ടതല്ലല്ലോ. എന്നാൽ ചുണ്ടിലെ ഇരുണ്ട നിറം പലരും നേരിടുന്ന പ്രശ്നമാണ് ഇത് പരിഹരിക്കുന്നതിന് പകരം ലിപ്‌സ്റ്റികുകൾ ഉപയോഗിച്ച് മറയ്ക്കുകയാണ് മിക്ക സ്ത്രീകളും ചെയ്യാറുള്ളത്. എന്നാൽ ചുണ്ടുകളിലെ ഇരുണ്ട നിറം അകറ്റുന്നതിനുള്ള വിദ്യകൾ നമുക്ക് വീട്ടിൽ തന്നെ ചെയ്യാം.
 
വെളിച്ചെണ്ണ ഇല്ലാത്ത വീടുകൾ അപൂർവമായിരുക്കും. ചുണ്ടിനെ ഇരുണ്ട നിറം അകറ്റാൻ വെളിച്ചെണ്ണക്ക് കഴിവുണ്ട്. അല്പം വെളിച്ചെണ്ണയെടുത്ത് ദിവസം കിടക്കുന്നതിന് മുൻപായി ചുണ്ടുകളിൽ തേച്ചുപിടിപ്പിക്കുക. ഇത് ദിവസേന ചെയ്യുന്നതിലൂടെ ചുണ്ടുകളിലെ ഇരുണ്ട നിറത്തെ ഇല്ലാതാക്കാം.
 
നാരങ്ങ നീരും തേനും ചേർത്ത മിശ്രിതം ചുണ്ടുകളിൽ തേച്ചുപിടിപ്പിക്കുകയാണ് മറ്റൊരു വിദ്യ. ചുണ്ടുകളുടെ സ്വാഭാവിക വീണ്ടെടുകാൻ ഇത് സഹായിക്കും. ചുണ്ടുകളിലെ ഇരുണ്ട നിറവും കറുത്ത പാടുകളും നീക്കം ചെയ്യാൻ നാരങ്ങ നീരും തേനും ചേർന്ന മിശ്രിതത്തിന് സാധിക്കും.  
 
ചുണ്ടുകളിലെ ഇരുണ്ട നിറം അകറ്റാൻ സഹായിക്കും കറ്റാർ വാഴ ജെൽ. കറ്റാർവാഴ ജെൽ അൽപം ചുണ്ടിൽ നന്നായി തേച്ചു പിടിപ്പിക്കുക. ഇത് ഉണങ്ങിയ ശേഷം കഴുകിക്കളയുന്നതിലൂടെ ചുണ്ടിന് സ്വാഭാവികമായ നിറം ലഭിക്കും. ചുണ്ടിലെ ചുളിവുകളും ഇത് നീക്കം ചെയ്യും. ഉറങ്ങുന്നതിന് മുൻപായി ഗ്ലിസറിന് ഉപയോഗിച്ച് ചുണ്ടുകൾ തുടക്കുന്നതും ഇരുണ്ട നിറം അകറ്റാൻ നല്ലതാണ് 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരബാധ ഒഴിവാക്കാന്‍ ശീലിക്കാം ഇക്കാര്യങ്ങള്‍

ശരീരത്തിന്റെ ഈ ഭാഗങ്ങളിലാണോ വേദന, ഇക്കാര്യങ്ങള്‍ അറിയണം

ആഴ്ചയില്‍ രണ്ടുദിവസമെങ്കിലും മീന്‍ കഴിച്ചിരിക്കണം, ഇക്കാര്യങ്ങള്‍ അറിയണം

നല്ല മാനസികാരോഗ്യത്തിന് മറ്റുള്ളവരോട് നല്ല ബന്ധം പുലര്‍ത്താം

റേഷന്‍ അരി കടയില്‍ വിറ്റിട്ട് മറ്റു അരികള്‍ വാങ്ങുന്നത് മണ്ടത്തരം, ഇക്കാര്യം അറിയാമോ

അടുത്ത ലേഖനം
Show comments