Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പത്‌മാസനവും വജ്രാസനവും

പത്‌മാസനവും വജ്രാസനവും

അനിരാജ് എ കെ

, വെള്ളി, 28 ഫെബ്രുവരി 2020 (11:31 IST)
പദ്മാസനം
 
യോഗാസനത്തില്‍ പദ്മാസനം എന്നാല്‍ താമരയെ (പദ്മത്തിനെ) പോലുള്ള ശാരീരിക സ്ഥിതി ആണ്. സംസ്കൃതത്തില്‍ ‘പദ്മ’ എന്ന് പറഞ്ഞാല്‍ താമരയെന്നും ‘ആസന’ എന്ന് പറഞ്ഞാല്‍ അവസ്ഥ എന്നുമാണ് അര്‍ത്ഥം.
 
ചെയ്യേണ്ട രീതി
 
കാലുകള്‍ മുന്നോട്ട് നീട്ടിവച്ച് തറയില്‍ ഇരിക്കുക. വലത് കാല്‍മുട്ട് മടക്കി രണ്ട് കെകൊണ്ടും വലത് പാദത്തില്‍ പിടിച്ച് ഇടത് തുടയുടെ മുകളില്‍ വയ്ക്കുക. പാദം നാഭിയോട് ചേര്‍ന്നിരിക്കാന്‍ ശ്രദ്ധിക്കണം.
രണ്ട് മുട്ടുകളും നിലത്ത് തൊട്ടിരിക്കുകയും പാദങ്ങളുടെ അടിവശം മുകളിലേക്ക് ആയിരിക്കുകയും വേണം. നട്ടെല്ല് നിവര്‍ന്നിരിക്കണം, എന്നാല്‍ ബലം പിടിക്കേണ്ട ആവശ്യമില്ല. ഈ സ്ഥിതിയില്‍ അസ്വസ്ഥത തോന്നുമ്പോള്‍ കാലുകളുടെ ഇപ്പോഴുള്ള സ്ഥാനം മാറ്റി ആസനം തുടരാവുന്നതാണ്.
 
ശരീരത്തിന്‍റെ പിന്‍‌ഭാഗം നിവര്‍ന്നിരിക്കണം. കെകള്‍ കൂപ്പുകയോ മുട്ടുകളില്‍ വയ്ക്കുകയോ ചെയ്യുക. പിന്നീട്, കൈപ്പത്തികള്‍ മലര്‍ന്നിരിക്കുന്ന അവസ്ഥയില്‍ ഒന്നിനു മുകളില്‍ ഒന്നായി വരത്തക്ക വിധത്തില്‍ മുട്ടിന് മുകളില്‍ അല്‍പ്പസമയം വയ്ക്കുക. ഇനി, കൈകള്‍ താഴ്ത്തി ഇടുക. മുട്ടുകള്‍ക്ക് മുകളില്‍ കൈകള്‍ മലര്‍ത്തി വയ്ക്കണം. തള്ള വിരലും ചൂണ്ട് വിരലും ചേര്‍ത്ത് വൃത്താകൃതി സൃഷ്ടിക്കണം. മറ്റ് വിരലുകള്‍ നേരെ മുന്നോട്ട് ഇരിക്കാന്‍ ശ്രദ്ധിക്കുക. 
 
പ്രയോജനങ്ങള്‍
 
മനസ്സ് ശാന്തമാവുന്നു.
ശരീരത്തിനു മുഴുവന്‍ അനായസത ലഭിക്കുന്നു.
കാല്‍മുട്ടിനും കണങ്കാലിനും അനായാസത ലഭിക്കുന്നു.
വസ്തി പ്രദേശം അടിവയര്‍ എന്നിവയെ ശക്തമാക്കുന്നതിനൊപ്പം മൂത്രാശയ സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു.
 
വജ്രാസനം
 
സ്ഥിരമായി വജ്രാസനം ചെയ്യുന്നത് ശാരീരിക സന്തുലനവും ശക്തിയും നല്‍കും. സംസ്കൃതത്തില്‍ “വജ്ര” എന്ന വാക്കിന് “ശക്തിയുള്ളത്” എന്നാണര്‍ത്ഥം. ഈ ആസനത്തില്‍ ഇരിക്കുന്ന ആള്‍ക്ക് വജ്രത്തെപോലെ കടുപ്പമുണ്ടെന്ന് കാണുന്നവര്‍ക്ക് തോന്നാം. അതുകൊണ്ടു തന്നെ ഈ പേര് അന്വര്‍ത്ഥമാണെന്നും കാണാം.
 
വജ്രാസനം ചെയ്യേണ്ട രീതി
 
കാലുകള്‍ മുന്നോട്ട് നിവര്‍ത്തി ഇരിക്കുക. ഓരോ കാലുകളായി പൃഷ്ഠത്തിനു താഴേക്ക് മടക്കി ഇരിക്കുക. വജ്രാസനം ചെയ്യുമ്പോള്‍ ശരീരം ഇളകാതെ നടുവ് നിവര്‍ത്തി വേണം ഇരിക്കാന്‍. കാല്‍പ്പാദങ്ങള്‍ക്കിടയില്‍ പിന്‍ ഭാഗം വരുന്നതിന് പകരം പിന്‍ ഭാഗത്തിനു കീഴെ കാല്‍പ്പാദം വച്ചും വജ്രാസനം ചെയ്യാം. ഈ സ്ഥിതിയില്‍ കാല്‍പ്പാദങ്ങള്‍ പിണഞ്ഞിരിക്കുന്നതിന് മുകളിലായിരിക്കും പിന്‍ ഭാഗം വരുന്നത്. ഇപ്പോള്‍ പിന്‍ഭാഗം ഉറപ്പിച്ച് ഇരിക്കുന്നത് പാദങ്ങള്‍ക്കിടയിലായിരിക്കും. ആദ്യ സ്ഥിതിയില്‍ വിവരിച്ചതുപോലെ ഇവിടെ പിന്‍ഭാഗം ഭൂമിയെ സ്പര്‍ശിക്കില്ല.
 
ഗുണങ്ങള്‍
 
തുടയിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കുന്നു.
നട്ടെല്ലിന് ആവശ്യമായ വ്യായാമം ലഭിക്കുന്നു.
അടിവയറിനും ആന്തരാവയവങ്ങള്‍ക്കും ശക്തി ലഭിക്കുന്നു.
നട്ടെല്ലിന്‍റെ കശേരുക്കളെ ശക്തമാക്കുന്നു.
വസ്തിപ്രദേശത്തിന് ശക്തി നല്‍കുന്നു.
അസ്ഥി ബന്ധങ്ങള്‍‍, കാല്‍പ്പാദങ്ങള്‍, കാല്‍‌വണ്ണ, കാല്‍മുട്ട്, തുട എന്നിവയ്ക്ക് ശക്തി നല്‍കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മദ്യത്തോടൊപ്പം ഈ ഭക്ഷണങ്ങൾ കഴിക്കരുത്, അറിയൂ !