Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സ്കാൻ ചെയ്യാതെ തന്നെ ഇരട്ടകുട്ടികൾ ആണോയെന്ന് തിരിച്ചറിയാം

സ്കാൻ ചെയ്യാതെ തന്നെ ഇരട്ടകുട്ടികൾ ആണോയെന്ന് തിരിച്ചറിയാം

നീലിമ ലക്ഷ്മി മോഹൻ

, വെള്ളി, 27 ഡിസം‌ബര്‍ 2019 (16:25 IST)
ഇരട്ടകുട്ടികൾ ജനിക്കണമെന്ന് കുട്ടിക്കാലത്ത് ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടാകില്ല. വയറിന്റെ വലുപ്പം അനുസരിച്ച് ഇരട്ടക്കുട്ടികൾ ആണോ എന്ന് തിരിച്ചറിയാൻ സാധിക്കുമെന്നാണ് പൊതുവെയുള്ള അഭിപ്രായം. ഒന്നിലധികം ഗർഭധാരണത്തിനും ഇരട്ടക്കുട്ടികൾക്കും ചില ലക്ഷണങ്ങൾ ഉണ്ടാകും.
 
ശരീരഭാരം അധികമാണെങ്കിൽ, വയറ് വലുതാണെങ്കിൽ മനസ്സിലാക്കാൻ സാധിക്കും കൺമണി എത്രയെന്ന്. വർദ്ധിക്കുന്ന ശരീരഭാരവും ഉയർന്ന് വരുന്ന രക്തത്തിന്റെ അളവും കാണുമ്പോൾ തന്നെ മനസ്സിലാക്കാൻ കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഏകദേശം ആറാം മാസം ആകുമ്പോഴേക്കും വയർ ശരിക്കും പുറത്ത് കണ്ട് തുടങ്ങും.
 
സാധാരണ രീതിയേക്കാൾ അതിവേഗമാണ് നിങ്ങളുടെ വയർ വളരുന്നതെങ്കിൽ, ഒന്നിലധികം കുട്ടികള്‍ ഉണ്ടാകാനാണ് സാധ്യത. ഗർഭപാത്രത്തിന്റെ വലുപ്പവും ഒന്നിലധികം ഗർഭധാരണത്തിന്റേയും ശക്തമായ ലക്ഷണങ്ങളാണ്. കുട്ടികളുടെ സ്ഥാനം അനുസരിച്ച് അവരുടെ ഹൃദയസ്പന്ദനം അളക്കാൻ സാധിക്കും. ഒന്നിലധികം ഭ്രൂണത്തിന്റെ സാധ്യത മനസ്സിലാക്കാൻ ഇതിലൂടെ കഴിയും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലിവർ സിറോസിസിനെ സുഖപ്പെടുത്താൻ പപ്പായയുടെ കുരു!