ഗര്‍ഭധാരണം നടക്കാതിരിക്കാനായി സ്ത്രീകള്‍ സാധാരണ ഗര്‍ഭ നിരോധന ഗുളികകള്‍ കഴിക്കാറുണ്ട്. എന്നാല്‍ ഇതേ ഗുളികകള്‍ തന്നെ ഗര്‍ഭധാരണത്തിന് വേണ്ടിയും ഉപയോഗിക്കാന്‍ കഴിയുമോ ? കഴിയുമെന്നാണ് പുതിയ കണ്ടെത്തല്‍. ഇസ്രായേലിലെ ടെല്‍ അവിവ് സര്‍വകലാശാലയാണ് ഈ അത്ഭുതകരമായ കണ്ടെത്തലിന് പിന്നില്‍. 1800ഓളം സ്ത്രീകളില്‍ നടത്തിയ പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
രണ്ടാഴ്ചയോളം ഒരു പ്രത്യേക അളവില്‍ ഗര്‍ഭ നിയന്ത്രണ ഗുളികകള്‍ ഉപയോഗിക്കുന്നത് പ്രത്യുല്പാദന കോശത്തിന്‍റെ ക്രമീകരണത്തെ സഹായിക്കുമെന്നാണ് ഡോ.ഹേയിം പിങ്കാസിന്‍റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത്. ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐ.വി.എഫ്) എന്ന രീതിയിലൂടെ ഗര്‍ഭധാരണ ചികിത്സ നടത്തുമ്പോഴാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുന്നത്. ആര്‍ത്തവം ആരംഭിക്കുന്നത് മുതലാണ് ഐ.വി.എഫ് ചികിത്സ ആരംഭിക്കുന്നത്.
ആര്‍ത്തവത്തിന് ശേഷം 10-14 ദിവസത്തേക്ക് ഇത്തരം ഗുളികകള്‍ ഉപയോഗിക്കുന്നത് ചികിത്സയുടെ സമയ ക്രമീകരണത്തെ സഹായിക്കുന്നു. അതായത് പ്രത്യുല്പാദന കോശം അണ്ഡാശയത്തിലേക്ക് പ്രവേശിക്കുന്ന സമയത്തെ ഡോക്ടറുടെയും ചികിത്സയ്ക്കെത്തുന്ന ആളുടെയും സൌകര്യത്തിന് അനുയോജ്യമായി മാറ്റിയെടുക്കാനാകുന്നു.
ഗര്‍ഭധാരണ ചികിത്സയുടെ സമയത്ത് ഉണ്ടാകുന്ന ഏറ്റവും ദുഷ്കരമായ പ്രശ്നം ചികിത്സയ്ക്കെത്തുന്നയാളുടെയും ആശുപത്രിയുടെ സൌകര്യാര്‍ത്ഥം ചികിത്സ നിയന്ത്രിക്കുന്നതാണെന്നാണ് ഡോ.പിങ്കാസ് പറയുന്നത്. ഇതിന് ഒരു പരിധി വരെ സഹായകരമാവുകയാണ് ഗര്‍ഭ നിരോധന ഗുളികകളുടെ ധര്‍മ്മം. അതുവഴി കൂടുതല്‍ പക്വതയെത്തിയ പ്രത്യുല്പാദ കോശത്തെ ഉപയോഗപ്പെടുത്താനുകയും ചെയ്യുന്നു.