Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഓറല്‍ സെക്‌സ്‌ സുരക്ഷിതമാക്കിയാൽ ആനന്ദദായകം

ഓറല്‍ സെക്‌സ്‌ സുരക്ഷിതമാക്കിയാൽ ആനന്ദദായകം
, ഞായര്‍, 26 ഫെബ്രുവരി 2023 (16:03 IST)
ഓറല്‍ സെക്സിനെപ്പറ്റി പല തെറ്റിദ്ധാരണകളും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഓറല്‍ സെക്സ് പാപമാണെന്നും അത് ചെയ്യാന്‍ പാടില്ലെന്നും വിശ്വസിക്കുന്ന ഒരു വിഭാഗം തന്നെയുണ്ട്. എന്നാല്‍ സുരക്ഷിതമായ ഓറല്‍ സെക്സ് ആനന്ദദായകമാണെന്നതാണ് വസ്തുത. ഓറല്‍ സെക്സില്‍ ഏര്‍പ്പെടുമ്പോള്‍ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതുമൂലം വൈറസ് ബാധയുണ്ടാകുകയും അത് കാന്‍സറിലേക്ക് നയിക്കുകയും ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്.
 
എച്ച് പി വി അഥവാ ഹ്യൂമന്‍ പാപ്പിലോമ വൈറസ് പകരാന്‍ ഓറല്‍ സെക്സ് കാരണമാകും. അത് കാന്‍സര്‍ ഉണ്ടാക്കാന്‍ പ്രാപ്തമായ വൈറസാണ്. കാന്‍സറിന് കാരണമാകുന്ന എച്ച് പി വി ശരീരത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ഓറല്‍ കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത 55 മടങ്ങ് അധികമാണെന്നതാണ് ഞെട്ടിക്കുന്ന വസ്തുത.
 
മുന്‍‌കാലങ്ങളിലേതിനേക്കാള്‍ വളരെയധികമാണ് ഓറല്‍ കാന്‍സര്‍ രോഗികളുടെ എണ്ണം. അതിന് കാരണം പുകവലി മാത്രമല്ലെന്നും ഓറല്‍ സെക്സ് പ്രധാന കാരണങ്ങളില്‍ ഒന്നാണെന്നും മനസിലാക്കേണ്ടതുണ്ട്. 
 
ഓറല്‍ സെക്സിന് ശേഷം ശരീരത്തില്‍ എച്ച് പി വി പ്രവേശിച്ചാല്‍ അതിനെ കാന്‍സറിലേക്ക് നയിക്കാന്‍ പുകവലി പോലെയുള്ള ശീലങ്ങള്‍ കാരണമാകും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വെയിറ്റ് ലോസ് ട്രെൻഡിൻ്റെ പിറകെ പോയി ഭക്ഷണം ഒഴിവാക്കുന്നത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കാമെന്ന് പഠനം