Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പെണ്‍കുട്ടികള്‍ കാലില്‍ ചരട് കെട്ടുന്നത് എന്തിനാണ്?

പെണ്‍കുട്ടികള്‍ കാലില്‍ ചരട് കെട്ടുന്നത് എന്തിനാണ്?
, ശനി, 30 സെപ്‌റ്റംബര്‍ 2023 (10:04 IST)
പെണ്‍കുട്ടികള്‍ ഒരു കാലില്‍ മാത്രം ചരട് കെട്ടുന്നത് ശ്രദ്ധിച്ചിട്ടില്ലേ? അതിന് എന്തെങ്കിലും പ്രത്യേക അര്‍ത്ഥമുണ്ടോ? സോഷ്യല്‍ മീഡിയയില്‍ ഇതേ കുറിച്ച് രസകരമായ പല ചര്‍ച്ചകളും ഈയിടെയായി നടക്കുന്നുണ്ട്. ഹൈന്ദവ അനുകൂല പേജുകളിലും ഗ്രൂപ്പുകളിലും കാലില്‍ ചരട് കെട്ടുന്ന പെണ്‍കുട്ടികളെ കുറിച്ച് അടിസ്ഥാനരഹിതവും യുക്തിരഹിതവുമായ പല ചര്‍ച്ചകളും നടക്കുന്നത് കാണാം. 
 
പാശ്ചാത്യ വനിതകളാണ് ഒരു കാലില്‍ ചരട് കെട്ടുന്നതെന്നും ലൈംഗികതയില്‍ ഏര്‍പ്പെടാന്‍ തയ്യാറാണ് എന്നതിന്റെ പ്രതീകമാണ് ഇതെന്നും ഒരു പ്രചരണം നടക്കുന്നുണ്ട്. പാശ്ചാത്യ സംസ്‌കാരത്തെ പിന്തുടര്‍ന്ന് കേരളത്തിലെ പെണ്‍കുട്ടികളും ഇത് ചെയ്യുകയാണെന്നാണ് പലരുടേയും വിലയിരുത്തല്‍. എന്നാല്‍ ഇതെല്ലാം വെറും മണ്ടത്തരങ്ങളാണ്. കാലില്‍ ചരട് കെട്ടുന്നത് ഫാഷന്റെ പേരില്‍ മാത്രമാണ്. കാലില്‍ ചരട് കെട്ടുന്ന പെണ്‍കുട്ടികളെല്ലാം ലൈംഗികതയില്‍ ഏര്‍പ്പെടാന്‍ തയ്യാറാണെന്ന ചിന്ത മണ്ടന്‍ യുക്തിയാണ്. ആണ്‍കുട്ടികളായാലും പെണ്‍കുട്ടികളായാലും കാലില്‍ ചരട് കെട്ടുന്നത് അവരുടെ താല്‍പര്യ പ്രകാരമാണ്. ഒരു കാലില്‍ ചരട് കെട്ടുന്നതും രണ്ട് കാലില്‍ ചരട് കെട്ടുന്നതും ഓരോരുത്തരുടെ താല്‍പര്യം മാത്രം. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങള്‍ക്കും അറ്റാക്ക് വന്നേക്കാം !