റിമൂവറിന്റെ ആവശ്യമൊന്നും ഇല്ല... നെയില്‍പോളിഷ് കളയാന്‍ ഈ മാര്‍ഗം തന്നെ ധാരാളം !
റിമൂവറില്ലാതെ നെയില്‍പോളിഷ് കളയണോ?
നെയില്‍പോളിഷ് റിമൂവ് ചെയ്യാനായി പോളിഷ് റിമൂവറുകളെയാണ് പൊതുവെ എല്ലാവരും ആശ്രയിക്കാറുള്ളത്. എന്നാല്‍ പോളിഷ് റിമൂവറിന്റെ അമിതമായ ഉപയോഗം നഖങ്ങള്‍ക്ക് അത്ര നല്ലതല്ലെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. ഇത്തരത്തില്‍ ചെയ്യുന്നത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ വരുത്തിവെച്ചേക്കുമെന്നും പഠനത്തില്‍ പറയുന്നു. റിമൂവറില്ലാതെ തന്നെ നെയില്‍ പോളിഷ് നീക്കം ചെയ്യാന്‍ സാധിക്കും. എങ്ങിനെയെന്ന് നോക്കാം.
ചൂടുവെള്ളത്തില്‍ വിരലുകള്‍ അല്പനേരം മുക്കി വെക്കുക. തുടര്‍ന്ന് ഒരു ഉണങ്ങിയ തുണി കൊണ്ട് വിരല്‍ അമര്‍ത്തി തുടക്കുക. അതോ പൊളിഷ് പോകും. നഖത്തിലുള്ള നെയില്‍ പോളിഷിന് മുകളില്‍ കടുത്ത നിറത്തിലുള്ള ഏതെങ്കിലും നെയില്‍ പോളിഷ് ഇടുക. അപ്പോള്‍ താഴെയുള്ള നെയില്‍ പോളിഷ് മൃദുവായിമാറും. ഇത്തരത്തില്‍ ചെയ്ത ഉടന്‍ തന്നെ പഞ്ഞി കൊണ്ട് അമര്‍ത്തി തുടച്ചു കളയുന്നതിലൂടെയും നെയില്‍ പോളിഷ് മാറ്റാവുന്നതാണ്.
ബോഡി സ്പ്രേ, ഡിയോഡറന്റ്, ഹെയര്‍ സ്പ്രേ എന്നിവ ഉപയോഗിച്ചും നെയില്‍ പോളിഷ് നീക്കാന്‍ സാധിക്കും. ഇവയില്‍ ഏതെങ്കിലുമൊന്ന് പഞ്ഞിയിലാക്കിയ ശേഷം നഖങ്ങള്‍ നല്ലപോലെ തുടക്കുക. ഉടന്‍ തന്നെ നെയില്‍പോളിഷ് പോകും. മാത്രമല്ല, ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ ഒരു തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകില്ലെന്നും ആരോഗ്യവിദഗ്ദര്‍ വ്യക്തമാക്കുന്നു.