തൈറോയ്‌ഡ്- സ്‌ത്രീകൾ പ്രത്യേകം ശ്രദ്ധിക്കണം!
തൈറോയ്‌ഡ്- സ്‌ത്രീകൾ പ്രത്യേകം ശ്രദ്ധിക്കണം!
തൈറോയ്ഡ് ഇന്ന് മിക്കവരിലും കണ്ടുവരുന്ന രോഗമാണ്. ഇതിന് പല കാരണങ്ങളും ഉണ്ട്. ക്ഷീണം, അലസത, അമിത ഉറക്കം, അമിതഭാരം, മലബന്ധം, ആര്‍ത്തവത്തിലെ ക്രമക്കേടുകള്‍ എന്നിവയെല്ലാം തൈറോയ്ഡിന്റെ പ്രധാന ലക്ഷണങ്ങളാണ്. പുരുഷന്മാരേക്കാൾ കൂടുതൽ സ്‌ത്രീകളാണ് തൈറോയ്‌ഡിന്റെ കാര്യത്തിൽ ശ്രദ്ധിക്കേണ്ടത്.
മിക്ക തൈറോയ്‌ഡ് രോഗങ്ങളും ഓട്ടോ ഇമ്മ്യൂണിറ്റി മൂലമാണ് വരുന്നത്. സ്‌ത്രീകളിൽ ഓട്ടോ ഇമ്മ്യൂണിറ്റി മൂലമുള്ള രോഗങ്ങൾ പൊതുവെ കൂടുതലാണ്. ഇതിന്റെ കാരണം കണ്ടെത്തിയിട്ടില്ല. ഏകദേശം 11-12 വയസ്സാകുമ്പോഴേക്കും പെൺകുട്ടികളിൽ തൈറോയ്‌ഡ് ഗ്രന്ഥി വലുതാകും.
ആർത്തവം കൃത്യമായി വരുന്ന സമയത്ത് അത് സാധാരണനിലയിലാകും. കൗമാരത്തിൽ ആർത്തവപ്രശ്‌നങ്ങളോ മറ്റു തൈറോയ്‌ഡ് പ്രശ്‌നങ്ങളോ കണ്ടാൽ നിസ്സാരമാക്കരുത്. ആർത്തവം വൈകിയാലും ശ്രദ്ധിക്കണം. നിർബന്ധമായും രക്‌തത്തിലെ ഹോർമോണിന്റെ അളവ് പരിശോധിച്ചറിയണം. വർഷത്തിൽ ഒരു തവണ തൈറോയ്‌ഡ് പരിശോധിപ്പിക്കണം.
അതുപോലെ, ഗര്‍ഭകാലത്തിന്‍റെ ആദ്യ മാസങ്ങളില്‍ സ്ത്രീകളില്‍ തൈറോയിഡ് കാണപ്പെടാറുണ്ട്. തൈറോയ‌്ഡ് ഉണ്ടാകുന്ന ഗര്‍ഭിണികളില്‍ പലര്‍ക്കും പ്രമേഹവും വരാനുളള സാധ്യത ഏറെയാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ഗര്‍ഭസ്ഥശിശുവിന്‍റെ വളര്‍ച്ചയെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന സങ്കീര്‍ണ്ണമായ ആരോഗ്യ പ്രശ്നങ്ങളാണ് ഗര്‍ഭകാലത്ത് അമ്മയ്ക്കുണ്ടാകുന്ന തൈറോയിഡും പ്രമേഹവും. അതിനാല്‍ ഗര്‍ഭകാലത്തുണ്ടാകുന്ന ഈ രണ്ട് രോഗങ്ങളും നിസാരമായി കാണരുത്.