Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ശരീരഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്കിതാ സ്വാദൂറും പനീർ ടിക്ക!

ശരീരഭാരം കുറയ്ക്കും ഈ പനീർ ടിക്ക!

ശരീരഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്കിതാ സ്വാദൂറും പനീർ ടിക്ക!
, ചൊവ്വ, 11 ഡിസം‌ബര്‍ 2018 (15:37 IST)
ശരീര ഭാരം കുറയ്‌ക്കുകയും വേണം നല്ല അടിപൊളി ഭക്ഷണം കഴിക്കുകയും വേണം. ഇതാണ് പലരുടേയും ആഗ്രഹം. എന്നാൽ ഇതാ ആ ആഗ്രഹത്തിനൊത്ത ഒരു സൂപ്പർ സാധനം. പ്രേട്ടീൻ നിറഞ്ഞ ഒരു വിഭവമണ് പനീർ.  ഇത് ഉപാപചയം മെച്ചപ്പെടുത്തുകയും അതുവഴി ഭാരം കുറയ്ക്കാനും സഹായിക്കും.

നിമിഷ നേരം കൊണ്ട് തയ്യാറാക്കാവുന്ന കലോറി കുറഞ്ഞ ഒരു പലഹാരമാണ് പനീർ ടിക്ക. ശരീരത്തിന് കേടില്ലാതെ ഡയറ്റിൽ വരെ ഉപയോഗിക്കാവുന്ന ഭക്ഷണമാണിത്. ഇത് ഉണ്ടാക്കുന്നത് വളരെ സിമ്പിളാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്‌ടപ്പെടുന്ന ഭക്ഷണമാണിത്.

ആവശ്യമായ ചേരുവാകൾ:-  പനീർ - 1 പായ്ക്കറ്റ്, കാപ്സിക്കം - 2 ( 1 പച്ച , 1 ചുവപ്പ്ചതുര കഷണങ്ങളായി അരിഞ്ഞത് ) തൈര് - 1 കപ്പ് ഇഞ്ചി പേസ്റ്റ് -  ടീസ്പൂൺ വെളുത്തുള്ളി പേസ്റ്റ് - ടീസ്പൂൺ മഞ്ഞൾ പൊടി -  ടീസ്പൂൺ മുളകുപൊടി -  ടീസ്പൂൺ കടലമാവ് - 2 സ്പൂൺ ജീരകം പൊടി -  ടീസ്പൂൺ അംച്യൂർ പൊടി - ടീസ്പൂൺ ഗരം മസാല പൊടി -  ടീസ്പൂൺ നാരങ്ങ നീര് - മല്ലി - അര കപ്പ് (നന്നായി നുറുക്കിയത് ) ചാറ്റ് മസാല - 1 ടീസ്പൂൺ ഉപ്പ് - ആവശ്യത്തിനു ഉള്ളി - 2 (ചതുര കഷണങ്ങളാക്കി മുറിച്ചത് ) സ്കയുവർ എന്നിവ.

പാചകം ചെയ്യുന്ന രീതി:-

ഒരു ബൗളിൽ തൈര് ,മഞ്ഞൾപ്പൊടി,മുളക് പൊടി എന്നിവ നന്നായി യോജിപ്പിച്ചതിന് ശേഷം ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,ചാറ്റ് മസാല ,ഗരം മസാല, അംച്യൂർ പൊടി, ജീരകം, മല്ലിയില, കടലമാവ്, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് പകുതി നാരങ്ങാ പിഴിഞ്ഞ് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് ഉള്ളിയും ചുവപ്പ് ,പച്ച ക്യാപ്‌സിക്കം എന്നിവ ചേർക്കുക. ഇതിലേക്ക് പനീർ ചേർക്കുക. എല്ലാം നന്നായി കോട്ട് ചെയ്യുക. ഉള്ളിയും ക്യാപ്സിക്കവും നന്നായി യോജിച്ചുവെന്ന് ഉറപ്പാക്കുക.

മാരിനേറ്റ്‌ ചെയ്യാനായി 30 മിനിറ്റ് വയ്ക്കുക. സ്ക്യുവർ എടുത്തു മാറിനേറ്റ് ചെയ്ത കഷണങ്ങൾ വച്ച ശേഷം വീണ്ടും കോട്ട് ചെയ്യുക. ശേഷം ഒരു സ്പൂൺ എന്ന പാനിലേക്ക് ഒഴിക്കുക. സ്‌കുവർ അതിന്റെ മുകളിൽ വച്ച് വേവിക്കാൻ വയ്ക്കുക. 16. പനീറിന്റെയും പച്ചക്കറികളുടെയും എല്ലാ വശങ്ങളും വേകാനായി സ്കുവർ തിരിച്ചു കൊടുക്കുക. സ്വർണ നിറമാകുന്നതുവരെ വേവിക്കുക. സ്കുവരിൽ നിന്നും പനീറും ഉള്ളിയും ക്യാപ്സിക്കവും മാറ്റുക. സ്വാദൂറും പനീർ ടിക്ക റെഡി. ശരീരഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്കിതാ സ്വാദൂറും പനീർ ടിക്ക!

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്‌ത്രീകളേക്കാൾ കൂടുതൽ ആദ്യസെക്‌സ് ഭയക്കുന്നത് പുരുഷൻ?