ഒനിയൻ പൊറോട്ട എന്ന് കേൾക്കുംപ്പോൽ പേടിക്കേണ്ട നമ്മുടെ ചപ്പാത്തിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഒനിയൻ പോറോട്ട ഉണ്ടാക്കാം. വേഗത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു സിംപിൾ വിഭവമാണിത്.
ഒനിയൻ പൊറോട്ട ഉണ്ടാക്കാൻ വേണ്ട ചേരുവകള്‍ നോക്കാം
ഗോതമ്പ് പൊടി - രണ്ട് കപ്പ്
ഉപ്പ് - ആവശ്യത്തിന്
എണ്ണ - ആവശ്യത്തിന
ഉള്ളി - ഒന്ന് ചെറുതായി അരിഞ്ഞത്
പച്ചമുളക് - ഒന്ന് ചെറുതായി അരിഞ്ഞത്
മുളക് പൊടി - ഒരു ടീസ്പൂണ്‍
ഗരം മസാല - ഒരു ടീസ്പൂണ്‍
ജീരകപൊടി - ഒരു ടീസ്പൂണ്‍
മല്ലി - ഒരു ടീസ്പൂണ്‍
ഇനി ഒനിയൻ പൊറോട്ട തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം
ആദ്യം ഗോതമ്പ് പൊടിയും ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് ചപ്പാത്തിക്ക് കുഴക്കുന്നതുപോലെ നന്നായി കുഴച്ച പാകമാക്കി വക്കുക. ഇതിനു മുകളിലേക്ക് ഒരു ടീസ്പൂൺ എണ്ണ ഒഴിച്ച് എല്ലാ ഭാഗത്തേക്കും തടവി കുറച്ചുനേരത്തേക്ക് മൂടി മാറ്റിവക്കുക.
ഉള്ളി, പച്ചമുളക്, മുളക് പൊടി, ഗരം മസാല, ജീരകപൊടി, മല്ലി എന്നിവ ഒരു ബൌളിലേക്ക് ചേത്ത് ആവശ്യത്തിന് ഉപ്പ് ചേത്ത് മിക്സ് ചെയ്ത് മാറ്റിവക്കുക. ഇനി തയ്യാറാക്കുന്ന മാവ് ചാപ്പാത്തിക്കായി ഉരുളയുണ്ടാക്കി അല്പം പരത്തി നടുവിൽ അൽപം ഫില്ലിങ്ങ് ഇടുക ശേഷം ഇത് വീണ്ടും ഉരുളയാക്കി അൽപം കട്ടിയിൽ പരത്തിയെടുത്ത് ചപ്പാത്തി ചുടുന്നതുപോലെ ചുട്ടെടുക്കാം. ഒനിയൻ പൊറോട്ട തയ്യാർ