ബീഫിനെ വെല്ലുന്ന കടച്ചക്ക തോരന്‍ എങ്ങനെ തയ്യാറാക്കാം
ബീഫിനെ വെല്ലുന്ന കടച്ചക്ക തോരന്‍ എങ്ങനെ തയ്യാറാക്കാം
നാട്ടിന്‍ പുറങ്ങളില്‍ സര്‍വ്വസാധാരണയായി കാണപ്പെടുന്ന ഒന്നാണ് കടച്ചക്ക അഥവ ശീമച്ചക്ക. ധാരളം വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയിരിക്കുന്ന കടച്ചക്ക എളുപ്പം പാചകം ചെയ്യാന്‍ കഴിയുന്ന രുചികരമായ വിഭവമാണ്.
നല്ല രീതിയില്‍ തയ്യാറാക്കിയെടുത്താല്‍ കടച്ചക്ക തോരാന്‍ ബീഫിനൊപ്പം സ്വാധിഷ്‌ടമാകും. വിടുകളില്‍ പതിവായി വാങ്ങുന്ന പച്ചക്കറികള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഇവ തയ്യാറാക്കിയെടുക്കാന്‍ കഴിയും.
ആവശ്യമുള്ള സാധനങ്ങള്‍:
കടച്ചക്ക - ഒന്ന്, തേങ്ങാ - പകുതി, പച്ചമുളക് - അഞ്ച്, സവാള - ഒന്ന്, വെളുത്തുള്ളി - അഞ്ച്, ഇഞ്ചി - ചെറിയ കഷ്ണം, മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്പൂണ്‍, ഉപ്പ് - പാകത്തിന്, കറിവേപ്പില- രണ്ട് തണ്ട്, കടുക്- അല്‍പം വറ്റല്‍മുളക് - രണ്ടെണ്ണം.
തയ്യാറാക്കുന്ന വിധം:
കടച്ചക്ക കനം കുറച്ച് ചെറുതായി അരിഞ്ഞുവയ്‌ക്കുക. സവാള, ഇഞ്ചി, മുളക്, വെളുത്തുള്ളി എന്നിവയും അരിഞ്ഞുവയ്‌ക്കുക. മുളക് നടുവെ മുറിക്കുന്നതാകും ഉത്തമം. തുടര്‍ന്ന് ഒരു പാത്രത്തില്‍ ആവശ്യത്തിന് എണ്ണയൊഴിച്ച് ചൂടാക്കുക. ഇതിലേക്ക് കറിവേപ്പില, വറ്റല്‍മുളത്, കടുക്, കുരുമുളക് എന്നിവയിട്ട് ഇളക്കുക. നിശ്ചിത സമയം കഴിഞ്ഞ് അരിഞ്ഞുവെച്ച സവാളയുള്‍പ്പെടയുള്ളവ എണ്ണിയിലേക്കിട്ട് വഴറ്റിയെടുക്കുക.
ഇവ നന്നായി വഴറ്റിയെടുത്ത ശേഷം കടച്ചക്ക ഇതിലേക്ക് ഇട്ട് വഴറ്റുക. ഇതിനൊപ്പം മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് വെള്ളമൊഴിച്ച് നന്നായി ഇളക്കുക. കടച്ചക്ക വെന്തു കഴിഞ്ഞാല്‍ ചിരകി വെച്ചിരിക്കുന്ന തേങ്ങ ചേര്‍ത്ത് വഴറ്റിയ ശേഷം തീ കുറച്ച് അടച്ചു വെക്കണം. നിശ്ചിത സമയത്തിനു ശേഷം വെള്ളം വറ്റിയെന്നും വ്യക്തമായാല്‍ തീ അണയ്‌ക്കാം.