Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ തീര്‍ച്ചയായും ഇവ ശ്രദ്ധിക്കണം !

സമാധാനവും സന്തോഷവും സ്‌നേഹവും നിറഞ്ഞ ജീവിതം വേണോ? എന്നാല്‍ ഈ കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിച്ചോളൂ...

വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ തീര്‍ച്ചയായും ഇവ ശ്രദ്ധിക്കണം !
, വ്യാഴം, 18 മെയ് 2017 (10:31 IST)
ഏറ്റവും കൂടുതല്‍ ടെന്‍ഷന്‍ അടിക്കുന്ന സമയങ്ങളില്‍ ഒന്നാണ് വിവാഹ ദിവസം. ഇത് ഒരു ആഘോഷവും വിശ്വാസവും ആഗ്രഹവുമാണ്. ഒന്നിച്ചുള്ള ജീവിതത്തിൽ അപ്രതീക്ഷിതമായി ഒന്നും നടക്കരുതേ എന്നുള്ള പ്രാർത്ഥനയും ഈ സമയങ്ങളില്‍ ഉണ്ടാകും. വീട്ടിലെ എല്ലാ കാര്യങ്ങളിലും വാസ്തു നോക്കുന്ന നിങ്ങള്‍ വിവാഹ കാര്യത്തിനും കൂടി വാസ്തുവിനെ ആശ്രയിക്കുന്നത് സന്തോഷ ജീവിതം നല്‍കാന്‍ സഹായിക്കു. 
 
നമുക്ക് ചുറ്റുമുള്ള ചില ഘടകങ്ങള്‍ നമ്മെ പോസ്റ്റീവ് ആയും നെഗറ്റീവ് ആയും പലപ്പോഴും സ്വാധീനിക്കുന്നുണ്ട്. ഇതില്‍ ഒന്നാണ് വാസ്തു. മനുഷ്യന്റെ ചുറ്റുമുള്ള വസ്തുക്കള്‍ വാസ്തു പ്രകാരം എത്തരത്തില്‍ എനര്‍ജികള്‍ പ്രധാനം ചെയ്യുന്നു എന്ന് പൂര്‍ണമായി ആര്‍ക്കും അറിയില്ല. സമാധാനവും സന്തോഷവും സ്‌നേഹവും നിറഞ്ഞ ദാമ്പത്യം വിവാഹിതരുടേയും വിവാഹത്തിനൊരുങ്ങുന്നവരുടേയുമെല്ലാം സ്വപ്‌നമാണ്. അതിനായി വസ്തു പ്രകാരമുള്ള ഈ കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിക്കണം.
 
ദാമ്പത്യത്തില്‍ സന്തോഷം നിറയാന്‍ വീട്ടിലെ ബെഡ്‌റൂം തെക്കു പടിഞ്ഞാറോ വടക്കു പടിഞ്ഞാറോ ആക്കുന്നത് ഉത്തമമാണ്. ഇത് പങ്കാളികള്‍ക്കിടയില്‍ പരസ്പസ്‌നേഹവും വിശ്വാസവും വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും. ഒരു കാരണവശാലും വടക്കുകിഴക്ക്, തെക്കുകിഴക്ക് ദിശയില്‍ ബെഡ്‌റൂം പാടില്ല.
 
അതുപോലെ തന്നെ പ്രധാനമാണ് പങ്കാളികള്‍ കിടക്കുമ്പോള്‍ തെക്കോട്ടു തല തിരിച്ചു വച്ചു കിടക്കണമെന്നത്. ഇത് ശരീരത്തിന് നല്ല ഊര്‍ജം ലഭ്യമാക്കാന്‍ സഹായിക്കും. ഇരുമ്പോ ലോഹമോ കൊണ്ടുള്ള കട്ടില്‍ ഉപയോഗിക്കാന്‍ പാടില്ല. തടിക്കട്ടില്‍ തന്നെയാണ് നല്ലത്. അതുപോലെതന്നെ കട്ടിലിന് ഒരു കൃത്യമായ ആകൃതി ഉണ്ടായിരിക്കണം. ഒന്നിലധികം ഡോറുകള്‍ ഉള്ള മുറി വേണം തിരഞ്ഞെടുക്കാൻ. കിടപ്പുമുറിയ്ക്ക് നല്ല സൂര്യ പ്രകാശം വേണം എന്നാണ് വാസ്തു പ്രകാരം പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീടുകളില്‍ തേനീച്ചകളെ വളര്‍ത്തിയാല്‍ നാശമോ ?