വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. സ്വന്തമായി ഒരു വീടുണ്ടെങ്കില്‍ സുരക്ഷിതമായി കിടന്നുറങ്ങാന്‍ സാധിക്കുമെന്ന വിശ്വാസമാണ് നമ്മളിലുള്ളത്. എന്നാല്‍ വാടകയ്ക്ക് വീട് എടുക്കുന്നവരും കൊടുക്കുന്നവരും ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. റെന്റ് എഗ്രിമെന്റ് കാലാവധി 11 മാസമാണ്. ഒരു ഉടമ്പടി എന്ന നിലയിലാണ് എഗ്രിമെന്റുകള്‍ എഴുതിക്കാറ്. എഗ്രിമെന്റ് എഴുതുന്നത് രണ്ടു പേരുടെയും വിശ്വാസത്തിനും സുരക്ഷിതത്വത്തിനുമാണ്. ഇതുണ്ടെങ്കില്‍ സമയകാലാവധിക്ക് മുമ്പ് ഒരിക്കലും പാര്‍ട്ടിക്ക് വാടകക്കാരനെ ഒഴിവാക്കാന്‍ പറ്റില്ല. അതുപോലെതന്നെ വീട് ഒഴിയുമ്പോള്‍ പെയ്ന്റിങ്ങിനും മറ്റ് ആവശ്യങ്ങള്‍ക്കുമുള്ള പണമായിട്ടാണ് ഒരു മാസത്തെ വാടക പിടിക്കുന്നത്.
എഗ്രിമെന്റ് എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
1. ഒരു വീട് വാടകയ്‌ക്ക് എടുക്കുമ്പോള്‍ കെട്ടിടത്തെക്കുറിച്ച് വിശദമായി അറിഞ്ഞിരിക്കണം. മറ്റ് താമസക്കാരുമായി പലതും ചോദിച്ച് മനസിലാക്കുക. എഗ്രിമെന്റ് എഴുതുന്നതിനായി ഐഡി പ്രൂഫ്, പാന്‍കാര്‍ഡ് എന്നിവ നിര്‍ബന്ധമായും നല്‍കുക.
2. എഗ്രിമെന്റ് എഴുതുമ്പോള്‍ സ്റ്റാമ്പ് പേപ്പര്‍ നിര്‍ബന്ധമാണ്. സാധാരണ മുദ്രപത്രങ്ങള്‍ സൂക്ഷിക്കേണ്ടത് കെട്ടിടം വാടകക്കെടുന്നയാളാണ്. മുദ്രപത്രത്തില്‍ ഇരു പാര്‍ട്ടികളും ഒപ്പിടണം. വീടുകള്‍ക്ക് അഞ്ചു ശതമാനമാണ് വാടക കൂട്ടാന്‍ സാധിക്കുക. സ്വാഭാവികമായും 11 മാസത്തെ വാടകയാണ് കെട്ടിട ഉടമകള്‍ അഡ്വാന്‍സായി സ്വീകരിക്കാറുള്ളത്. നിര്‍ബന്ധമായും ഇത് എഗ്രിമെന്റില്‍ ഉണ്ടായിരിക്കണം.
3. വാടക പണമായി നല്‍കുകയാണെങ്കില്‍ അതിന്റെ രശീതി കിട്ടുന്നുവെന്ന് ഉറപ്പാക്കുക. നികുതി അടയ്ക്കുന്ന വാടകക്കാരനാണെങ്കില്‍ നിര്‍ബന്ധമായും ലാന്‍ഡ് ലോര്‍ഡിന്റെ പാന്‍ കാര്‍ഡ് വേണ്ടി വരും. തുടക്കത്തില്‍ തന്നെ ഈ വിവരം രേഖപ്പെടുത്തി കഴിഞ്ഞാല്‍ ആ തലവേദന ഒഴിവാക്കാം.
4. വാടകക്കാരന്‍ ഒഴിയുമ്പോള്‍ തന്നെ ഉടമ പണം തിരിച്ച് നല്‍കണം. വീട് പെയിന്റ് ചെയ്യുന്നതിന് വാടകക്കാരന്‍ ഒരു മാസത്തെ വാടകയാണ് നല്‍കേണ്ടത്. ഇക്കാര്യത്തില്‍ വ്യക്തമായ പരാമര്‍ശം എഗ്രിമെന്റില്‍ വേണം. അതേ പോലെ എന്തെങ്കിലും നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ പണം വാടകക്കാരന്‍ നല്‍കേണ്ടതുണ്ട്. ഇത് എഗ്രിമെന്റില്‍ പ്രത്യേകം പരാമര്‍ശിക്കണം.
ചുരുക്കത്തില്‍ ഒരു വാടകക്കരാര്‍ ഒപ്പിടുന്നതിനു മുമ്പ് നിരവധി ഘടകങ്ങള്‍ ആലോചിക്കേണ്ടതുണ്ട്. അനാവശ്യമായ നിബന്ധനകള്‍ കടന്നു കൂടിയിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.