Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഉറക്കം വരുന്നുണ്ടോ? കിടക്കുന്നതിന് മുമ്പ് ഒരു നിമിഷം...

ഉറക്കം വരുന്നുണ്ടോ? കിടക്കുന്നതിന് മുമ്പ് ഒരു നിമിഷം...
, ശനി, 24 മാര്‍ച്ച് 2018 (14:50 IST)
ദിവസം മുഴുവന്‍ ജോലിചെയ്ത ക്ഷീണം സുഖകരമായ ഒരു ഉറക്കത്തിലൂടെയാണ് പരിഹരിക്കാന്‍ സാധിക്കുക. എന്നാല്‍ കിടക്കുന്ന ദിശ ശരിയല്ലെങ്കില്‍ ഉറക്കം മാത്രമല്ല ആരോഗ്യം കൂടി തകരാറിലാകും. ഭാരതീയ ശാസ്ത്രവിധി അനുസരിച്ച് കിഴക്കോട്ടോ അല്ലെങ്കില്‍ തെക്കോട്ടോ തലവച്ച് ഉറങ്ങുന്നതാണ് ഏറ്റവും ഉത്തമമെന്നാണ് പറയുന്നത്.  
 
വാസ്തു അനുസരിച്ച് കിഴക്ക് ദിക്ക് എന്നത് ദേവന്‍‌മാരുടെയും തെക്ക് ദിക്ക് പിതൃക്കളുടേതുമാണെന്നാണ് വിശ്വാസം. പടിഞ്ഞാറാകട്ടെ ഋഷിമാരുടെ സ്ഥാനമാണ്. എന്നാല്‍, വടക്ക് ദിക്ക് ദിശകള്‍ പ്രത്യേകിച്ച് ആരുടെയെങ്കിലും സ്ഥാനമായി കരുതുന്നുമില്ല. അതായത് കിഴക്ക് ദിക്കിലേക്ക് തലവച്ച് കിടന്നാല്‍ ദേവപ്രസാദവും തെക്ക് ദിക്കിലേക്കാണെങ്കില്‍ പിതൃകടാക്ഷവും ഉണ്ടാവുമെന്ന് സങ്കല്‍പ്പം. ഈ ഭാഗങ്ങളിലേക്ക് കാല്‍ വെച്ച് കിടക്കുകയുമരുതെന്നാണ് ശാസ്ത്രം പറയുന്നത്.
 
പ്രപഞ്ചത്തിലെ സകല വസ്തുക്കളും പ്രദക്ഷിണദിശയെ ശരിവയ്ക്കുന്നതാണ്. ഭൂമിയുടെ പരിക്രമണം പോലും പടിഞ്ഞാറുനിന്ന് കിഴക്കോട്ടാണ്. ഈ നിലയില്‍ ചിന്തിച്ചാലും കിഴക്ക് അല്ലെങ്കില്‍ തെക്ക് ദിക്കില്‍ തല വച്ച് കിടക്കുന്നതാണ് ഏറ്റവും ഉത്തമം. അതേസമയം ഇതിന് വിപരീതമായാണ് കിടക്കുന്നതെങ്കില്‍ ശരീരത്തിന്റെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം വരുമെന്നും പറയുന്നു.
 
വടക്ക് ദിക്ക് ഭൂമിയുടെ കാന്തിക ക്ഷേത്രത്തിന്റെ ഉത്തര ധ്രുവവും തെക്ക് ഭാഗം ദക്ഷിണ ധ്രുവവുമാണ്. വടക്ക് ദിശയിലേക്ക് തല വച്ചാണ് കിടക്കുന്നതെങ്കില്‍ കാന്തിക തരംഗങ്ങള്‍ തലയില്‍ നിന്ന് കാലിലേക്ക് പ്രവഹിക്കുകയും ഇത് ശാരീക സന്തുലനത്തെ തകിടം മറിക്കുകയും ചെയ്തേക്കുമെന്നും ശാസ്ത്രം പറയുന്നു. മാനസികവും ശാരീരികവുമായ സൌഖ്യത്തിന് കിടപ്പിന്റെ കാര്യത്തിലും ശ്രദ്ധ പതിപ്പിക്കേണ്ടതാണെന്നും പറയുന്നു. ശരിയായ ഉറക്കത്തിന് എപ്പോഴും കിഴക്കോട്ട് അല്ലെങ്കില്‍ തെക്കോട്ട് ആയിരിക്കണം തലവെക്കേണ്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശിവപ്രീതിക്ക് തുളസി ഉപയോഗിക്കരുത്!