നിരവധി വിശ്വാസങ്ങള്‍ നിലനില്‍ക്കുന്ന നാടാണ് നമ്മുടേത്. പൂര്‍വ്വകാലം മുതല്‍ പകര്‍ന്നു നല്‍കിയ പല ആചാരങ്ങളും ഇന്നും നിലനില്‍ക്കുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്നുണ്ട്.
വാസ്‌തു ശാസ്‌ത്രം, ജ്യോതിഷം, പക്ഷിശാസ്‌ത്രം എന്നീ മൂന്ന് കാര്യങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. വാസ്‌തു ശാസ്‌ത്രത്തിലെ പ്രധാനപ്പെട്ട ഒരു ഏടാണ് ശയനദിശ എന്നത്. കൂടുതല്‍ ഗ്രാഹ്യം ഇല്ലെങ്കിലും ഇക്കാര്യത്തില്‍ കുറച്ചെങ്കിലും അറിവുള്ളവരാണ് ഭൂരിഭാഗം പേരും.
എന്നാല്‍, എന്താണ് ശയനദിശ എന്നു ചോദിച്ചാല്‍ നാം തലവെച്ച് ഉറങ്ങുന്ന ദിക്കുകളുമായി ബന്ധപ്പെട്ട കാര്യമാണിതെന്ന് എല്ലാവര്‍ക്കും പറയാന്‍ കഴിയും.
ഉറക്കസമയത്ത്, നമ്മളിലും, നമ്മുക്കു ചുറ്റുമുള്ള കാന്തികപ്രവാഹത്തിന്റെ സ്വാധീനത്തെ അധികരിച്ചാണ് ശയനദിശ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ഭൂമിയിലെ കാന്തിബലരേഖകളുടെ ഉത്ഭവം ഉത്തര ഭാഗത്തും അവസാനിക്കുന്നത് ദക്ഷിണഭാഗത്തുമാണ്. ഇപ്രകാരം സഞ്ചരിക്കുന്ന കാന്തികതരംഗങ്ങളെ അടിസ്ഥാനമാക്കിയാണ് ശയനദിശ രൂപപ്പെടുത്തിയിരിക്കുന്നത്.