പശ്ചിമ ബംഗാള്‍ ആരോഗ്യവകുപ്പില്‍ ഒഴിവ്. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ഭാഗമായി 200 ഒഴിവുകളാണുള്ളത്. സ്റ്റാഫ് നഴ്സ് തസ്തികകളില്‍ 181 പേര്‍ക്ക് അവസരമുണ്ട്. ഡിസ്ട്രിക്റ്റ് കണ്‍സള്‍ട്ടന്റ്, മെഡിക്കല്‍ ഓഫീസര്‍, ഡാറ്റാ മാനേജർ എന്നിവടങ്ങളിൽ ഓരോ ഒഴിവുകളുമാണുള്ളത്.
ലാബ് ടെക്നീഷ്യൻ വിഭാഗത്തിൽ 5 പേർക്കാണ് അവസരം. അപേക്ഷയുടെ മാതൃകയും വിശദ വിവരങ്ങളും www.ebhealth.gov.in എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കും. അപേക്ഷയും അപേക്ഷ ഫീസായി 100 രൂപയുടെ ഡിഡിയും (സംവരണ വിഭാഗക്കാര്‍ക്ക് 50 രൂപ) സഹിതമാണ് അയക്കേണ്ടത്. ഏപ്രിൽ 17 ആണ് അപേക്ഷ നൽകേണ്ട അവസാന തീയതി.