Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഓൺലൈൻ സ്ഥാപനങ്ങൾ വിതരണം ചെയ്യുക അവശ്യസാധനങ്ങൾ മാത്രം, ഇളവുകൾ പിൻവലിച്ച് കേന്ദ്രം

ഓൺലൈൻ സ്ഥാപനങ്ങൾ വിതരണം ചെയ്യുക അവശ്യസാധനങ്ങൾ മാത്രം, ഇളവുകൾ പിൻവലിച്ച് കേന്ദ്രം
, ഞായര്‍, 19 ഏപ്രില്‍ 2020 (14:36 IST)
ഡല്‍ഹി: ലോക്ഡൗണിൽ അവശ്യ വസ്തുക്കള്‍ മാത്രമേ ഇ കൊമേഴ്​സ്ഥാപനങ്ങൾക്ക് വിൽപ്പന നടത്താനാകും എന്ന് കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച്​ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. ഏപ്രില്‍ 20 മുതല്‍ രാജ്യത്ത്​ലോക്ഡൗണില്‍ ഇളവ്​നിലവിൽ വരുന്നതോടെ റെഡ്‌സോൺ ഒഴികെയുള്ള ഇടങ്ങളിൽ ഇ കൊമേഴ്സ് ശൃംഖലകൾക്ക് ഇളവ് അനുവദിച്ചിരുന്നു. ഇതിൽ കേന്ദ്ര സർക്കാർ മാറ്റം വരുത്തുകയായിരുന്നു.
 
ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളിലൂടെ മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍, റഫ്രിജറേറ്റര്‍, ലാപ്​ടോപ്, തുടങ്ങി എല്ലാ വസ്തുക്കളും വിൽപ്പന നടത്താം എന്നും. ഇ കൊമേഴ്സ് സ്ഥാപനങ്ങളുടെ വാഹനങ്ങൾ കടത്തിവിടുന്നതിന് പ്രത്യേക ഇളവ് അനുവദിയ്ക്കും എന്നും കേന്ദ്ര സർക്കാർ നേരത്തെ പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറഞ്ഞിരുന്നു. സോണുകൾക്കനുസരിച്ച് ഏപ്രിൽ 20 മുതൽ രാജ്യത്ത് ലോക്‌ഡൗണിൽ ഇളവുകൾ ലഭ്യമായി തുടങ്ങും. എന്നാൽ റെഡ് സോണുകളിൽ പൂർണ ലോക്ഡൗൺ തുടരും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് 19 വൈറസ് മനുഷ്യനിർമ്മിതമെന്ന് നൊബേൽ സമ്മാന ജേതാവായ ഫ്രഞ്ച് വൈറോളജിസ്റ്റ്