ചളിയും തമാശയും പറയാന്‍ കഴിവുള്ളവര്‍ ധാരാളമുണ്ട്. സോഷ്യല്‍ മീഡിയയില്‍ അത്തരം വീഡിയോ പോസ്റ്റ് ചെയ്ത് ലൈക്കും കമന്റും വാങ്ങുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. എന്നാല്‍, തമാശയായാലും കാര്യമായാലും പൊളിറ്റിക്കല്‍ കറക്ടനസോടെ കാര്യങ്ങള്‍ അവതരിപ്പിക്കുക കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. ആ ബുദ്ധിമുട്ടുകളെയെല്ലാം വളരെ ഈസിയായി കൈകാര്യം ചെയ്ത് സോഷ്യല്‍ മീഡിയയുടെ സ്‌നേഹം കവര്‍ന്നെടുത്ത വ്യക്തിയാണ് ശ്രീകാന്ത് വെട്ടിയാര്‍. സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ആരാധകര്‍ വെട്ടിയാറിനുണ്ട്. ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മികച്ച യൂട്യൂബര്‍ കൂടിയാണ് ശ്രീകാന്ത്.
സ്ത്രീവിരുദ്ധതയും മനുഷ്യത്വവിരുദ്ധതയും ഇല്ലാതെ എങ്ങനെ തമാശകളും ട്രോളുകളും ഇറക്കാമെന്ന് വെട്ടിയാറില്‍ നിന്ന് പഠിക്കണം. തന്റെ കുട്ടിക്കാലം ഏറെ പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നെന്നും സുഹൃത്തുക്കളില്‍ നിന്നുപോലും മനുഷ്യത്വവിരുദ്ധമായ കുത്തുവാക്കുകള്‍ താന്‍ കേള്‍ക്കേണ്ടിവന്നിട്ടുണ്ടെന്നും വെട്ടിയാര്‍ പറയുന്നു. ജോഷ് ടോക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ നേരിട്ട കുടുംബപ്രശ്‌നങ്ങള്‍, കൂട്ടുകാരില്‍ നിന്നു കേള്‍ക്കേണ്ടി വന്ന ബോഡി ഷെയ്മിങ്, ഒടുവില്‍ ഇപ്പോള്‍ കാണുന്ന അവസ്ഥയില്‍ എത്തിയത് തുടങ്ങി എല്ലാ കാര്യങ്ങളും ജോഷ് ടോക്ക് വീഡിയോയിലൂടെ ശ്രീകാന്ത് വെട്ടിയാര്‍ വിവരിക്കുന്നുണ്ട്.