ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ രജിത് കുമാർ വേദിയിലേക്കെത്തുന്നു. വീക്കൻഡ് എപ്പിസോഡിൽ മോഹൻലാലിനൊപ്പം വേദിയിൽ നിൽക്കുന്ന രജിതിനെയാണ് പ്രൊമോയിൽ കാണുന്നത്. ചെയ്തത് തെറ്റാണെന്നും ഒരു അധ്യാപകൻ എന്ന നിലയിൽ താൻ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമായിരുന്നു അതെന്നും രജിത് കുറ്റസമ്മതം നടത്തുന്നുണ്ട്. രജിതിനു നേരെ പൊട്ടിത്തെറിക്കുന്ന മോഹൻലാലിനെയാണ് പ്രൊമോയിൽ കാണുന്നത്. എന്നാൽ, ഇതിനു കീഴെ വരുന്ന കമന്റുകൾ ഭൂരിഭാഗവും മോഹൻലാലിനെ അധിക്ഷേപിക്കുന്നതാണ്.
മോഹൻലാലിനെതിരെ തിരിഞ്ഞിരിക്കുകയാണ് രജിതിന്റെ ഫാൻസ്. മോഹൻലാലിനെ വളരെ മോശം രീതിയിലാണ് ഇക്കൂട്ടർ ചിത്രീകരിക്കുന്നത്. മോഹൻലാലിനു നേരെ പൊങ്കാല തുടങ്ങിക്കഴിഞ്ഞു. രജിത് ചെയ്യുന്ന തെറ്റിനു അയാൾ അംഗീകരിക്കുന്നുണ്ട്, പക്ഷേ അയാളുടെ ഫാൻസിനു അതിനു കഴിയുന്നില്ലെന്ന് തന്നെ പറയാം. ഹൌസിലെ മറ്റ് മത്സരാർത്ഥികളുടെ ആരാധകൂട്ടം അവരുടെ ഇഷ്ടതാരത്തിനായി പ്രൊമോഷൻ നടത്തുകയും വോട്ട് ചെയ്യുകയും മാത്രം ചെയ്ത് സമാധാനപരമായി മുന്നോട്ട് പോകുമ്പോഴാണ് വെറും ഗുണ്ടാ സംഘത്തെ പോലെ രജിതിന്റെ ഫാൻസ് പ്രതികരിക്കുന്നത്.
രജിത് കുമാറിന്റെ ഫാൻസ് കൂട്ടം ഇതിനു വിപരീതമാണ്. എതിർക്കുന്നവരെ ആക്രമിച്ചും തെറിവിളിച്ചും അസഭ്യം പറഞ്ഞും മാത്രമാണ് ഇവർക്ക് ശീലം. മറ്റ് മത്സരാർത്ഥികളെ ആരോഗ്യപരമായ ഭാഷയിൽ എതിർക്കാം, പ്രതികരിക്കാം. എന്നാൽ വളരെ മ്ലേച്ഛമായ രീതിയിലാണ് ഇക്കൂട്ടർ മറ്റ് മത്സരാർത്ഥികളേയും പുറത്ത് രജിതിനെ എതിർക്കുന്നവരേയും കാണുന്നത്.
ഫുക്രുവിനേയും മഞ്ജുവിനേയും ചേർത്ത വൃത്തികെട്ട നിരവധി ട്രോളുകളും കമന്റുകളുമായിരുന്നു ഇക്കൂട്ടർ പ്രചരിപ്പിച്ചത്. പറഞ്ഞു മനസിലാക്കാൻ പറ്റാത്ത വിധം അന്ധമായ ആരാധനയാണ് ഇക്കൂട്ടർക്കെന്ന് പറയേണ്ടി വരും. ആശയപരമായി എതിർക്കുക എന്നൊരു കാര്യം അവർക്ക് അറിയില്ല. എതിർക്കുന്നവർ ആരായാലും അവരുടെ കുടുംബത്തിലെ മുഴുവൻ ആളുകളെയും തെറി വിളിച്ചിച്ച് ആക്രമിക്കുക എന്നൊരു രീതിയാണിക്കൂട്ടർക്ക്.