Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഇങ്ങനെയുമുണ്ടോ ഒരു ചോക്ലേറ്റ് കൊതി, 26ലക്ഷം രൂപക്ക് ചോക്ലേറ്റ് വാങ്ങിക്കൂട്ടി 55കാരി !

ഇങ്ങനെയുമുണ്ടോ ഒരു ചോക്ലേറ്റ് കൊതി, 26ലക്ഷം രൂപക്ക് ചോക്ലേറ്റ് വാങ്ങിക്കൂട്ടി 55കാരി !
, വെള്ളി, 31 മെയ് 2019 (14:26 IST)
ഇതെന്ത് ചോക്ലേറ്റ് ഭ്രാന്താണെന്ന് കേൽക്കുന്നവർ ആരും ചോദിച്ചപോകും. 26.5 ലക്ഷം രൂപക്കാണ് സമീറ ഹാജിയേവ എന്ന 55കാരി ചോക്ലേറ്റ് വാങ്ങിക്കൂട്ടിയത്. വിൽക്കുന്നതിനൊന്നുമല്ല. കഴിക്കാൻ തന്നെ. ഗോഡിവ എന്ന ബെൽജിയം ലക്ഷുറി ചോക്ല്റ്റ് ഔട്ട്‌ലെറ്റിൽനിന്നുമാണ് ഇവർ ലക്ഷങ്ങൾ മുടക്കി ആഡംബര ച്ചോക്ലേറ്റുകൾ വാങ്ങിയത്.
 
ഇന്റർ നാഷ്ണൽ ബാങ്ക് ഓഫ് അസർബെയ്ജാനിന്റെ മുൻ ചെയർമാനായ ജഹാങ്കീർ ഹാജിയേവിന്റെ ഭാര്യയാണ് ഇവർ. ബാങ്കിൽ ക്രമക്കേട് നടത്തിയതിന് ഇയാൾ 15 വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുകയാണ്. ഷോപ്പിങ് നടത്തി നേരത്തെ തന്നെ കുപ്രസിദ്ധി നേടിയ സ്ത്രീയാണ് സമീറ. 5.5 മില്യൺ പൗൺറ്റ് ലക്ഷുവറി ആഭരണങ്ങളാണ് ഇവരുടെ പക്കൽ ഉണ്ടായിരുന്നത്. 
 
ഇതിലധികവും ബോച്ചിറോൺ, കാർട്ടിയർ തുടങ്ങിയ ആഡംബര ബ്രാൻഡുകളിൽനിന്നുമുള്ള ആഭരണങ്ങളും വാച്ചുകളുമയിരുന്നു. 2006 മുതൽ 2016 വരെയുള്ള പത്ത് വർഷം കൊണ്ടാണ് ഇതെല്ലാം ഇവർ വാങ്ങിക്കൂട്ടിയത്. ഒരു മില്യൺ യൂറോ വിലമതിക്കുന്ന കാർട്ടിയർ ഡയമൺഡ് മോതിരം കഴിഞ്ഞ ജനുവരിയിൽ പൊലീസ് ഇവരിൽനിന്നും പിടിച്ചെടുത്തിരുന്നു.  
 
ഇത്ര വലിയ തുകകൾക്ക് ഷോപ്പിംഗ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പണത്തിന്റെ സോഴ്സ് വെളിപ്പെടുത്താൻ നാഷ്ണൽ ക്രൈം ഏജൻസി അവശ്യപ്പെടുകയായിരുന്നു. ബാങ്കിൽ ഭർത്താവ് തിരിമറി നടത്തി ഉണ്ടാക്കിയ പണമാണ് ഭാര്യ ഷോപ്പിംഗ് നടത്തി പൊടിച്ചു കളയുന്നത് എന്നാണ് നാഷ്ണൽ ക്രൈം ഏജൻസീ സംശയിക്കുന്നത്. ഇവർ ഇപ്പോൾ അന്വേഷണം നേരിടുകയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സഹോദരങ്ങളായ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കോഴിക്കോട് മധ്യവയസ്‌കന്‍ അറസ്‌റ്റില്‍