ചങ്കാണ് ആനവണ്ടി; വെളുപ്പിന് പെൺകുട്ടിക്ക് കാവൽ നിന്ന് കെ എസ് ആർ ടി സി ബസ്
ആനവണ്ടി ചങ്കിടിപ്പാകുന്നത് ഇങ്ങനെയെല്ലാം...
ആനവണ്ടിയെന്ന് കേൾക്കുമ്പോൾ പലർക്കും പല ചിന്തയാണ് വരിക. ഇന്നത്തെ ജെനറേഷനിലുള്ള യുവതീ- യുവാക്കൾ ആനവണ്ടിയെ ഒരു വികാരമായിട്ടാണ് കാണുന്നത്. ചങ്കിൽ കാത്തുസൂക്ഷിക്കാനുള്ള കുറിപ്പാണ് ആതിര ജയൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
പുലർച്ചെ ഒന്നരയ്ക്ക് വിജനമായ സ്ഥലത്തായിരുന്നു ആതിര ഇറങ്ങിയത്. സഹോദരൻ വരുമെന്ന് പറഞ്ഞിരുന്നെങ്കിലും എത്താൻ വൈകിയതോടെ ആതിര പരിഭ്രാന്തിയിലായി. എന്നാൽ, സന്ദർഭോജിതമായ ഇടപെടലാണ് ബസിലെ ജീവനക്കാർ എടുത്തത്.
പെൺകുട്ടിയുടെ സഹോദരൻ വരുന്നത് വരെ ആ ബസും അതിലെ യാത്രകകരും അവൾക്ക് കൂട്ടായി നിലയുറപ്പിച്ചു. . ഒടുവിൽ സഹോദരൻ എത്തിയ ശേഷമാണ് ബസ് യാത്രതുടർന്നത്. പുലർച്ചെ കൊല്ലം ചവറ ശങ്കരമംഗലത്തെ സ്റ്റോപ്പിലാണ് സംഭവം.