Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

എലിയെ തിന്നുന്ന എട്ടുകാലി; ഞെട്ടിക്കുന്ന ചിത്രം;ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ജസ്റ്റിന്‍ ലാട്ടന്‍ എന്ന സ്ത്രീയാണ് ഫെയ്സ് ബുക്ക് പേജില്‍ രണ്ട് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

എലിയെ തിന്നുന്ന എട്ടുകാലി; ഞെട്ടിക്കുന്ന ചിത്രം;ഏറ്റെടുത്ത് സോഷ്യൽ മീഡിയ
, വ്യാഴം, 20 ജൂണ്‍ 2019 (14:07 IST)
എലിയെ അകത്താക്കുന്ന ചിലന്തിയുടെ ചിത്രങ്ങള്‍ വൈറലായി. ഹണ്ട്‌സ്മാന്‍ സ്‌പൈഡറിന്റെ ഇരപിടുത്തത്തിന്റെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ജസ്റ്റിന്‍ ലാട്ടന്‍ എന്ന സ്ത്രീയാണ് ഫെയ്സ് ബുക്ക് പേജില്‍ രണ്ട് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. തന്നോളം പോന്ന എലിയെയാണ് ‘ഹണ്ട്സ്മാന്‍ സ്പൈഡര്‍’ വിഴുങ്ങുന്നത്.
 
വിനോദസഞ്ചാരികളായ ജസ്റ്റിന്‍ ലാട്ടനും ഭര്‍ത്താവും ഓസ്ട്രേലിയയിലെ ടാസ്മാനിയയില്‍ എത്തിയപ്പോഴാണ് സംഭവം. ഇവിടെ മൗണ്ട് ഫീല്‍ഡ് നാഷണല്‍ പാര്‍ക്കില്‍ താമസിക്കുന്നതിനിടെയാണ് പോസ്സം എന്നറിയപ്പെടുന്ന എലിവര്‍ഗത്തില്‍ പെട്ട ജീവിയെ വേട്ടക്കാരന്‍ ചിലന്തി ഭക്ഷിക്കുന്നത് ഇവര്‍ കാണുന്നത്.
 
എലി വര്‍ഗത്തില്‍ പെട്ട പിഗ്മി പോസ്സം അമേരിക്കയിലും ഓസ്ട്രേലിയയിലും കണ്ടുവരുന്ന ജീവിയാണ്. ഏകദേശം രണ്ടര ഇഞ്ചോളം വലിപ്പമുണ്ടാകും പൂര്‍ണവളര്‍ച്ചയെത്തിയ പോസ്സത്തിന്. ഹണ്ട്സ്മാന്‍ സ്പൈഡറിനും ഇതേ വലിപ്പമാണ്. എന്നാല്‍ ഈ ചിലന്തിയുടെ കാലുകള്‍ക്ക് 13 ഇഞ്ച് വരെ വലിപ്പമുണ്ടാകാറുണ്ടത്രേ.
 
എന്തായാലും ചിലന്തിയുടെ ഇരപിടിത്തത്തിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയ ഏറ്റടുത്തു കഴിഞ്ഞു. ചിലന്തിയുടെ വലിപ്പമാണ് പലരേയും അത്ഭുതപ്പെടുത്തുന്നത്. ഇത്തരം ചിത്രങ്ങള്‍ പകര്‍ത്താന്‍ കിട്ടുന്നത് അപൂര്‍വ്വമാണെന്നും ചിലര്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പട്ടിണിക്കിട്ടു, വിവസ്‌ത്രയാക്കി മര്‍ദ്ദിച്ചു, പൊള്ളിച്ചു; അമ്മയെ ക്രൂരമായി പീഡിപ്പിച്ചുകൊന്ന ദമ്പതികള്‍ പിടിയില്‍