നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനങ്ങളിലും ഭരണമുറപ്പിച്ച കോണ്‍ഗ്രസിന് മുന്നിലുള്ള അടുത്ത കടമ്പ മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കുകയാണ്. ഇതിന് ഭൂരിപക്ഷം ലഭിച്ച സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കാന്‍ ഹൈടെക് തന്ത്രം പയറ്റുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
രഹസ്യബാലറ്റ് വഴി പ്രവർത്തകർക്ക് തീരുമാനിക്കാം ആരാകണം മുഖ്യമന്ത്രിയെന്ന്. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനുള്ള ശ്രമം ഇന്നലെ പരാജയപ്പെട്ടതിനെ തുടര്‍ന്ന് അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിക്ക് വിടുകയായിരുന്നു.
24 മണിക്കൂറിനിടെ ഭൂരിപക്ഷം ലഭിച്ച മൂന്നു സംസ്ഥാനങ്ങളിലെ 7.3 ലക്ഷം പ്രവര്‍ത്തകര്‍ക്കായി രാഹുല്‍ വാട്‌സ് ആപ്പില്‍ ഓഡിയോ സന്ദേശം അയച്ചിരുന്നു. മുഖ്യമന്ത്രി ആരാകണം എന്നത് നേരിട്ട് അറിയിക്കാനാണ് നിര്‍ദേശം. ലഭിക്കുന്ന മറുപടി രഹസ്യമായി സൂക്ഷിക്കുമെന്നും അധ്യക്ഷന്‍ ഉറപ്പുനല്‍കുന്നുണ്ട്.