രാഷ്ട്രപതി, ഉപരാഷ്ടപതി, പ്രധാനമന്ത്രി എന്നിവരുടെ യാതകൾക്കായി ഇന്ത്യ ബോയിങ്ങിൽനിന്നും വാങ്ങിയ എയർ ഇന്ത്യ വണിൽ ആദ്യ യാത്ര നടത്തി രഷ്ട്രപതി രാംനാഥ് കോവിങ്. ചൊവ്വാഴ്ച ഡൽഹിയിൽനിന്നും ചെന്നൈയിലേയ്ക്കായിരുന്നു എയർ ഇന്ത്യൻ വണിന്റെ കന്നിയാത്ര. തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിനാണ് പ്രസിഡന്റ് രാംനാഥ് കൊവിഡ് എയർ ഇന്ത്യ വണിൽ യാത്ര നടത്തിയത്. അദ്ദേഹത്തോടൊപ്പം ഭാര്യ സവിതാ കോവിന്ദും ഉണ്ടായിരുന്നു.
യാത്ര പുറപ്പെടുന്നതിന് മുൻപ് ജീവനക്കാർക്കൊപ്പം വിമനത്തിന് അരികിൽ നിൽക്കുന്ന ചിത്രം രാഷ്ട്രപതി ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ പുറത്തുവിട്ടിരുന്നു. പ്രത്യേകം കസ്റ്റമൈസ് ചെയ്ത രണ്ട് ബോയിങ് 777 വിമാനങ്ങളാണ് ഇന്ത്യ വാങ്ങിയത്. അത്യാധുനിക സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളുമുള്ള വിമാനങ്ങളാണ് ഇവ. പ്രത്യേക പരിശീലനം നേടിയ വ്യോമസേന പൈലറ്റുമാരാണ് വിമാനം പറത്തുക. നിലയിൽ ആറു പൈലറ്റുമാരാണ് എയർ ഇന്ത്യ വൺ പറത്താൻ പരിശീലനം നേടിയിരിയ്ക്കുന്നത്.