ലക്ഷക്കണക്കിന് പേരുടെ കണ്ണ് നനയിച്ച ആ പപ്പടക്കാരി വസുമതിയമ്മ ഇവിടെയുണ്ട്...
വസുമതിയമ്മയ്ക്ക് ഇനി വിശ്രമിക്കാം
തിരുവനന്തപുരം നഗരസഭ കെട്ടിടത്തിനടുത്തുള്ള ചാല മാർക്കറ്റിൽ അതിജീവന മാർഗമായി പപ്പടം വിറ്റ് കഴിയുന്ന വസുമതിയമ്മയെ ആരും മറക്കാൻ സാധ്യതയില്ല. വസുമതിയമ്മയുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. വെബ്ദുനിയ മലയാളം പുറത്തുവിട്ട വീഡിയോടുടെ അടിസ്ഥാനത്തിൽ നിരവധി പേർ 88 വയസ്സ് പ്രായമായ അമ്മൂമ്മയെ സഹായിക്കാൻ മനസ്സ് കാണിച്ച് രംഗത്തെത്തിയിരുന്നു.
ചങ്ങാതിക്കൂട്ടം എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് അമ്മൂമ്മയ്ക്ക് സഹായം നൽകിയവരെ കുറിച്ച് പരാമർശിച്ചിരിക്കുന്നത്.
വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്:
‘അമ്മച്ചിക്കു പപ്പടകം കൊണ്ടു ഇനി കവലകൾ തോറും അലയേണ്ട.. KH അമ്മച്ചിടെ കയ്യിൽ നിന്നും മുഴുവൻ പപ്പടകവും വാങ്ങും. 88 വയസായ അമ്മച്ചി ഇനി വിശ്രമിക്കട്ടെ..... രാവിലെ വിളിച്ചു ഓർഡർ പറഞ്ഞപ്പോൾ തന്നെ അമ്മച്ചിക്കു സന്തോഷമായി. ഇതുപോലെ ഉള്ള നന്മ നിറഞ്ഞ പ്രവർത്തിയുമായി കേരള ഹോട്ടൽ ഉടമ മനോജ് ചേട്ടന് ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ
വൈറലാകുന്ന മറ്റൊരു പോസ്റ്റ്:
‘പപ്പട അമൂമ്മയുടെ വീട് കണ്ടുപിടിച്ചു ....ഒരുപാടു കഷ്ടപ്പെട്ട് ...എന്നാലും കണ്ടുപിടിച്ചു ...പപ്പടം ഓർഡറും കൊടുത്തു അഡ്വാൻസ് ക്യാഷും കൊടുത്തു ....ഒരു മോളുണ്ട് രണ്ടു ചെറുകുട്ടികൾ ...വേറെ ആൺതുണ ഇല്ല ...ഇനി അമ്മൂമ്മയെ...ഞാൻ പറയാതെ തന്നെ നോക്കിക്കോളുമല്ലോ ph:8606144314....location ഇന്ദ്രപുരി കല്യാണ മണ്ഡപം ചിറമുക്ക് വന്നിട്ട് കഞ്ഞിപ്പുര പഴയ nursery അടുത്താണ് വീട് ...അവരുടെ വീട്ടിൽ പോയാൽ കണ്ണീരോടെ വരൂ ...ഇ ഓണം അമ്മൂമ്മയ്ക്കൊപ്പം‘
ചിത്രത്തിന് കടപ്പാട്: ഫേസ്ബുക്ക്