നിറത്തിന്റെ പേരില്‍ സിനിമയില്‍ നിന്നു പോലും വിവേചനം അനുഭവിച്ചിട്ടുണ്ടെന്ന് പ്രശസ്ത നടിയും സംവിധായകയുമായ നന്ദിത ദാസ്. സമൂഹത്തില്‍ നിന്ന് നിറത്തിന്റെ പേരില്‍ പലരും അവഗണന നേരിടാറുണ്ട്. അതിനേക്കാള്‍ കൂടുതലാണ് സിനിമ മേഖലയിലെന്ന് നന്ദിത ദാസ്.
ചേരിയിലെ കഥാപാത്രമായോ, ഗ്രാമത്തിലെ കഥാപാത്രമായോ അഭിനയിക്കുമ്പോള്‍ ആര്‍ക്കും പ്രശ്‌നമില്ല. എന്നാല്‍ പരിഷ്‌ക്കാരിയായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ തൊലിക്ക് കുറച്ചു കൂടി നിറവും തിളക്കവും വേണമെന്ന് സിനിമാ രംഗത്തുള്ളവര്‍ ആവശ്യപ്പെടുമെന്ന് നന്ദിത പറഞ്ഞു.
നിറം ഏതായാലും അത് ആഘോഷിക്കുകയാണ് വേണ്ടതെന്നും വൈവിധ്യങ്ങളെ ആഘോഷമാക്കാന്‍ നമുക്ക് സാധിക്കണമെന്നും നന്ദിത പറഞ്ഞു. നിറത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം അങ്ങേയറ്റം അസംബന്ധമാണ്. നിറത്തിന്റെ പേരില്‍ എന്തിനാണ് വിവേചനം നേരിടുന്നതെന്ന് നന്ദിത ചോദിക്കുന്നു.