Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ചരിത്രം ആവർത്തിച്ച് കമ്മീഷണർ വി‌.സി. സജ്‌ജനാർ; ഏറ്റുമുട്ടല്‍ കൊലകളില്‍ ഇത് രണ്ടാമത്തെത്; അന്ന് വധിച്ചത് മൂന്നുപേരെ

1996 ഐപിഎസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് വി.സി സജ്ജനാര്‍.

ചരിത്രം ആവർത്തിച്ച് കമ്മീഷണർ വി‌.സി. സജ്‌ജനാർ; ഏറ്റുമുട്ടല്‍ കൊലകളില്‍ ഇത് രണ്ടാമത്തെത്; അന്ന് വധിച്ചത് മൂന്നുപേരെ

റെയ്‌നാ തോമസ്

, വെള്ളി, 6 ഡിസം‌ബര്‍ 2019 (10:26 IST)
ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ എല്ലാ പ്രതികളെയും വെടിവെച്ചു കൊന്ന സംഭവം രാജ്യത്ത് വലിയ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. ഇതിനു പിന്നിലെ വിവരങ്ങൾ പുറത്തുവരുമ്പോൾ എല്ലാ ശ്രദ്ധയും എത്തുന്നത് പൊലീസിലേക്കാണ്. വി‌.സി സജ്‌ജ്‌നാർ എന്ന ഉദ്യോഗസ്ഥനാണ് ഈ കേസ് അന്വേഷിച്ചിരുന്നത്. നിലവില്‍ സൈബരാബാദ് പൊലീസ് കമ്മീഷറായ സജ്ജനാറിന് ഐജിയുടെ റാങ്കാണുള്ളത്. 
 
1996 ഐപിഎസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് വി.സി സജ്ജനാര്‍.  2008 ല്‍ ആസിഡ് ആക്രമണകേസിലെ പ്രതികളായ മൂന്നുപേരെ പൊലീസ് വെടിവെച്ചു കൊല്ലുമ്പോള്‍ ഇദ്ദേഹം വാരംഗല്‍ പൊലീസ് കമ്മീഷണറായിരുന്നു. കേസില്‍ പ്രതികളായ ശ്രീനിവാസ്, ഹരികൃഷ്ണ, സഞ്ജയ് എന്നിവരെയാണ് പൊലീസ് വെടിവെച്ചു കൊന്നത്. ഇതിന് പിന്നാലെ പൊതുജനങ്ങൾക്കിടയിൽ ഹീറോയാണ് ഇദ്ദേഹം. 
 
കക്കാടിയ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു പെണ്‍കുട്ടിയെ യുവാക്കൾ ശല്യം ചെയ്തിരുന്നു. പെണ്‍കുട്ടി ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ല. ഇതിന് പിന്നാലെയാണ് യുവാക്കള്‍ പെണ്‍കുട്ടിയുടെ മുഖത്ത് ആസിഡൊഴിച്ചത്. സംഭവത്തില്‍ അറസ്റ്റിലായ യുവാക്കളെ പൊലീസ് വെടിവെച്ചുകൊല്ലുകയായിരുന്നു.
 
ഇതിനു ശേഷമാണ് വനിതാ ഡോക്‌ടറെ ക്രൂരമായി കൊല ചെയ്ത സ്ഥലത്ത് തന്നെയാണ് പ്രതികളെയും വെടിവെച്ചുകൊന്നത്. നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പൊലീസിനെ അഭിനന്ദിച്ച് ഒട്ടേറെ പേർ രംഗത്ത് എത്തിയിരിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹൈദരബാദ് പീഡനക്കേസ്: പ്രതികളെ കൊന്നത് പൊലീസ് ഏറ്റുമുട്ടലില്‍; സ്ഥിരീകരിച്ച് കമ്മീഷണര്‍