മൂത്രത്തിൽ കടുത്ത അണുബാധയുമായി എത്തിയ വയോധികനെ പരിശോധിച്ച ഡോക്ടർമാർ ഞെട്ടി. എൺപതുകാരന്റെ വൃഷണത്തിൽ കട്ടിയുള്ള എന്തോ ഉണ്ട് എന്നാണ് ആദ്യം കണ്ടെത്തിയത്. വിശദമായ പരിശോധനയിൽ വൃഷണത്തിൽ മുട്ടത്തോട് പോലെ ഉള്ള ഒരു വസ്തു ഉള്ളതായി കണ്ടെത്തുകയായിരുന്നു. ലക്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ സർവകലാശാലയിലാണ് സംഭവം.
വൃഷണത്തിൽ വെള്ളം നിറഞ്ഞ ഹൈഡ്രോസിൽ എന്ന അവസ്ഥയാണ് രോഗിക്ക് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. വൃഷണത്തിൽ കാത്സ്യം അടിഞ്ഞുകൂടി മുട്ടത്തോട് പോലെ ഒരു രൂപപ്പെട്ടതാണ് ഇതിന് കാരണം. രക്തത്തിലൂടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും കാൽസ്യം എത്തുന്നുണ്ട് എങ്കിലും ഒരു ഭാഗത്ത് മാത്രം ഇത് അടിഞ്ഞു കൂടിയതാണ് പ്രശ്നമായത്. 1935ലാണ് ഇത്തരം ഒരു കേസ് ആദ്യം റിപ്പോർട്ട് ചെയ്യുന്നത്. പിന്നീടും വളരെ അപൂർവമായി മാത്രം ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആന്റീഫിലറിയൽ ഡ്രഗ്സ് ഉപയോഗിച്ചാണ് ഈ അണുബാധക്കെതിരെ ചികിത്സിക്കുന്നത്.