Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മദ്യക്കുപ്പികൾ പൈപ്പിലൂടെ താഴേയ്ക്ക്, പണം പൈപ്പിലൂടെ തന്നെ നൽകാം, വൈറലായി വീഡിയോ !

മദ്യക്കുപ്പികൾ പൈപ്പിലൂടെ താഴേയ്ക്ക്, പണം പൈപ്പിലൂടെ തന്നെ നൽകാം, വൈറലായി വീഡിയോ !
, ചൊവ്വ, 16 ജൂണ്‍ 2020 (09:37 IST)
സാമൂഹിക അകലം പാലിച്ച് മദ്യം വിൽക്കുന്നതിന് ആപ്പ് ഉൾപ്പടെയുള്ള സംവിധാനങ്ങളാണ് കേരളം ഒരുക്കിയിരിയ്ക്കുന്നത്. എന്നാൽ പിവിസി പൈപ്പിലൂടെ ജീവനക്കാരുമായി സമ്പർക്കമില്ലാതെ മദ്യം വിതരണം ചെയ്യുന്നതിനുള്ള സംവിധാനം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാരീയിരിയ്ക്കുകയാണ്. ബീഹാറിലെ ഒരു മദ്യ വിതരണ ശാലയിൽനിന്നുമുള്ളതാണ് ഈ വീഡിയോ.
 
മദ്യം വാങ്ങാൻ എത്തുന്നവരുടെ  മുന്നിലേക്ക് ഒരു പിവിസി പൈപ്പ് നീട്ടിവച്ചിരിരിക്കുന്നു. പണപ്പെട്ടി പോലെ പരുവപ്പെടുത്തിയ ഒരു കുപ്പി ഇതിലൂടെ താഴേയ്ക്ക് വരും ഈ കുപ്പിയിൽ പണം നിക്ഷേപിയ്ക്കാം. ശേഷം ഇതേ കുപ്പിയിൽ തന്നെ ബില്ലും ബാക്കിൽ തുകയും വാങ്ങുന്ന ആളിലേയ്ക്ക് വരും. പിന്നിട് ഇതേ പൈപ്പിലൂടെ തന്നെ മദ്യക്കുപ്പികൾ താഴേയ്ക്കെത്തും. ആനങ് മഹീന്ദ്രയാണ് ട്വിറ്ററിലൂടെ ഈ വീഡിയോ പങ്കുവച്ചത്. ബുദ്ധിപരമെങ്കിലും പരിഷ്കൃതമല്ലാത്ത നീക്കമെന്നാണ് ആനന്ദ് മഹീന്ദ്ര ഇതിനെ വിശേഷിപ്പിച്ചത്. എന്നാല്‍ ഭാവിയില്‍ ഇതിന്റെ പരിഷ്‌കരിച്ച സംവിധാനം ഉണ്ടാക്കാം എന്നും ആനന് മഹിന്ദ്ര പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യ ചൈന അതിർത്തിയിൽ സൈനിക പിൻ‌മാറ്റത്തിൽ ധാരണയായില്ല, 3 യുഎസ് വിമാന വാഹിനി കപ്പലുകൾ ഇന്തോ പസഫിക് മേഖലയിലേക്ക്