കുറ്റവാളികളോട് യാതൊരു ഭയയും കാട്ടില്ല. ദുരിതങ്ങളിൽ കഷ്ടപ്പെടുന്ന ജനങ്ങളെ സഹായിക്കാൻ സദാ കർമ്മ നിരതായായി ഒപ്പമുൽണ്ടാകും. ഉത്തർപ്രദേശിലെ ലേഡി സിങ്കം അരുണ റായിയെ കുറിച്ചാണ് പറഞ്ഞു വരുന്നത്, ശക്തമായ മഴയിൽ ആളുകൾ ദുരിതം അനുഭവിക്കുമ്പോൾ ഒരു മടിയും കൂടാതെ ജനങ്ങൾക്കിടയിൽ ഇറങ്ങി ദുരിതാശ്വാസ പ്രവർത്തനങ്ങളിലാണ് അരുണ റായ്.
ദുരിതാശ്വസ പ്രവർത്തനങ്ങൾക്ക് മുന്നിൽനിന്നുകൊണ്ടല്ല ജോലികൾ ചെയ്തുകൊണ്ട് തന്നെ നേതൃത്വം നൽകുന്ന ആരുണ റായിയുടെ ചിത്രങ്ങൾ യുപി പൊലീസ് പങ്കുവച്ചിട്ടുണ്ട്. ചിത്രങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു. റോഡിൽ വീണ മരം നീക്കാനും നാട്ടുകാരുടെ കൂടെ റോഡിൽനിന്നും കാറ് തള്ളി നീക്കാനും സഹായിക്കുന്ന ഇൻസ്‌പെക്ടറെ ചിത്രങ്ങളിൽ കാണാം.
2019ൽ വഹന പരിശോധനക്കിടെ പൊലീസുകാരനെ ആക്രമിച്ച് അക്ഷപ്പെടാൻ ശ്രമിച്ച പിടികിട്ടാപ്പുള്ളിയെ 45 മിനിറ്റോളം നീണ്ട പരിശ്രമത്തിന് ഒടുവിൽ ചേസ് ചെയ്ത് പിടികൂടിയതോടെയാണ് അരുണ റായിക്ക് ലേഡി സിങ്കം എന്ന് പേര് ലഭിച്ചത്. കുറ്റവാളിക്ക് പിന്നിൽ കൂളിംഗ് ഗ്ലാസ് ധരിച്ച് തോക്കേന്തി ഓടുന്ന അരുണ റായിയുടെ ചിത്രങ്ങൾ അന്ന് സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിരുന്നു. കോട്‌വാലി നഗർ സ്റ്റേഷനിലെ ഇൻസ്‌പെക്ടറാണ് അരുണ റായി