ബലാക്കോട്ട് വ്യോമാക്രമണത്തിന്റെ പ്രോമോ വീഡിയോ പുറത്തുവിട്ട് ഇന്ത്യൻ വ്യോമസേന. വ്യോമ സേന ദിനത്തിന് മുന്നോടിയായാണ് എയർ ചീഫ് മാർഷൽ രാകേഷ് കുമാർ സിങ് ദദൗരിയ പ്രത്യേക ചടങ്ങിൽ പ്രൊമൊ വീഡിയോ പുറത്തുവിട്ടത്. എന്നാൽ മിന്നലാക്രമണം നടത്തിയ വിമാനങ്ങളുടെ ദൃശ്യങ്ങളല്ല വീഡിയോയിൽ ഉള്ളതെന്ന് എയർ ചീഫ് മാർഷൻ വ്യക്തമാക്കി.
പുൽവാമ ആക്രമണത്തിന് ഇന്ത്യൻ സേന എങ്ങനെയാണ് മറുപടി നൽകിയത് എന്ന് വ്യക്തമാക്കുന്ന ശബ്ദരേഖ വീഡിയോയിൽ കേൾക്കാം. മിറാഷ് 2000 വിമാനങ്ങൾ പറന്നുയരുന്നതും ബലാക്കോട്ട് ഭീകര കേന്ദ്രങ്ങളെ റഡാർ സൂം ഉപയോഗിച്ച് പോയിന്റ് ചെയ്യുന്നതു പ്രൊമൊ വീഡിയോയിൽ കാണാനാകും.
ബലാക്കോട്ട് ആക്രമണത്തിന് ശേഷം ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി വന്ന പാക് വിമാനങ്ങളെ ഇന്ത്യൻ പോർ വിമാനങ്ങൾ നേരിടുന്നതും ഇന്ത്യം വ്യോമ സേനടെ അഭിമാനമായ മിഗ് 21 പോർ വിമാനവും പ്രോമോ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചടങ്ങിൽ പ്രോമൊ വീഡിയോ പ്രദർശിപ്പിക്കുന്നത് വാർത്താ ഏജൻസിയായ എഎൻഐ ചിത്രീകരിച്ചിട്ടുണ്ട്.